ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി അനുമതി

ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി അനുമതി
Dec 27, 2024 10:13 AM | By Remya Raveendran

കൊച്ചി :  പുതുവർഷത്തിൽ ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി. ഉപാധികളോടെയാണ് വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. പരേഡ് ഗ്രൗണ്ടിനു പുറമേ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടഞ്ഞ പൊലീസിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു.

ഉപാധികളോടെയാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. കൃത്യമായ സുരക്ഷാ അകലം പാലിക്കാൻ ഹൈക്കോടതി നിർദേശം നൽകി. പാപ്പാഞ്ഞിയുടെ ചുവട്ടിൽ നിന്ന് 70 അടി അകലത്തിൽ സുരക്ഷാ ബാരിക്കേഡ് നിർമ്മിക്കണമെന്നും കോടതി നിർദേശിച്ചു. പൊലിസ് നോട്ടീസ് ചോദ്യം ചെയ്ത് സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുമതി.

ഫോർട്ടുകൊച്ചിയിലെ വെളി മൈതാനത്ത് ഗാലാ ഡി ഫോർട്ടുകൊച്ചി നിർമ്മിക്കുന്ന 50 അടി ഉയരമുള്ള പപ്പാഞ്ഞിയുടെ നിർമ്മാണം തടഞ്ഞു കൊണ്ടാണ് പൊലീസ് സംഘാടകർക്ക് നോട്ടീസ് നൽകിയിരുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടി കാട്ടി പപ്പാഞ്ഞി പൊളിച്ചുമാറ്റാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

ഫോർട്ട് കൊച്ചി പരേഡ് ​ഗ്രൗണ്ടിലാണ് കാർണിവലിനോടനുബന്ധിച്ച് പ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയത്.



Highcourtordernewyear

Next TV

Related Stories
പെരിയ ഇരട്ട കൊലപാതക കേസിൽ വിധി ഇന്ന്

Dec 28, 2024 02:51 AM

പെരിയ ഇരട്ട കൊലപാതക കേസിൽ വിധി ഇന്ന്

പെരിയ ഇരട്ട കൊലപാതക കേസിൽ വിധി...

Read More >>
മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടനൽകും

Dec 28, 2024 02:45 AM

മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടനൽകും

മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടനൽകും; സ്മാരകം നിർമ്മിക്കുന്ന സ്ഥലത്ത് തന്നെ അന്ത്യവിശ്രമത്തിന് സ്ഥലം അനുവദിക്കാതെ കേന്ദ്ര...

Read More >>
വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു

Dec 28, 2024 02:42 AM

വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു

വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും...

Read More >>
ജില്ലാ കേരളോത്സവം: സ്റ്റേജ് ഇതര മത്സരങ്ങൾക്ക് തുടക്കമായി

Dec 28, 2024 02:40 AM

ജില്ലാ കേരളോത്സവം: സ്റ്റേജ് ഇതര മത്സരങ്ങൾക്ക് തുടക്കമായി

ജില്ലാ കേരളോത്സവം: സ്റ്റേജ് ഇതര മത്സരങ്ങൾക്ക്...

Read More >>
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 31 ന്

Dec 28, 2024 01:16 AM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 31 ന്

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 31...

Read More >>
ടൂള്‍ക്കിറ്റ് ഗ്രാന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

Dec 28, 2024 01:14 AM

ടൂള്‍ക്കിറ്റ് ഗ്രാന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ടൂള്‍ക്കിറ്റ് ഗ്രാന്റ് പദ്ധതിക്ക് അപേക്ഷ...

Read More >>
Entertainment News