---
title: "കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വൻ ലഹരി വേട്ട: യുവാവ് അറസ്റ്റിൽ"
english_title: "arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259377/arrested"
published_at: "2024-12-27T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ecdffcfd8b_4c9759e0-a574-44a3-a64c-bc780b96ecd7.jpeg"
keywords: []
---

# കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വൻ ലഹരി വേട്ട: യുവാവ് അറസ്റ്റിൽ

> **Lead Summary:** **ഇരിട്ടി : **കേരള കർണ്ണാടക അതിർത്തി ചെക്‌പോസ്റ്റായ കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട . ഇന്നലെ നടത്തിയ വാഹന പരിശോധനക്കിടയിലാണ് 45 ഗ്രാം എം ഡി എം എയുമായി മുണ്ടേരി സ്വദേശി ഗൗരീഷ് നെ ഇരിട്ടി എസ് ഐ കെ. ഷറഫുദീനും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഇരിട്ടി പോലീസും ചേർന്ന് ചേർന്ന് പിടികൂടിയത് .

## Article Content

**ഇരിട്ടി : **കേരള കർണ്ണാടക അതിർത്തി ചെക്‌പോസ്റ്റായ കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട . ഇന്നലെ നടത്തിയ വാഹന പരിശോധനക്കിടയിലാണ് 45 ഗ്രാം എം ഡി എം എയുമായി മുണ്ടേരി സ്വദേശി ഗൗരീഷ് നെ ഇരിട്ടി എസ് ഐ കെ. ഷറഫുദീനും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഇരിട്ടി പോലീസും ചേർന്ന് ചേർന്ന് പിടികൂടിയത് .

പുതുവത്സരത്തോട് അനുബന്ധിച്ചു നടക്കുന്ന പാർട്ടികളിൽ വ്യാപകമായി ലഹരി വസ്തുക്കൾ എത്താൻ സാധ്യത ഉള്ളതിനാൽ റൂറൽ പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പോലീസും അതിർത്തി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വ്യപകപരിശോധനയാണ് ജില്ലയിൽ നടത്തുന്നത്. അതിനിടയിലാണ് മാരക ലഹരി മരുന്നുമായി യുവാവ് പിടിയിലാവുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259377/arrested)