കണ്ണൂർ: വടക്കേ മലബാറിലെ യാത്രാ ദുരിതം പരിഹരിക്കാൻ അനുവദിച്ച കണ്ണൂർ ഷൊർണൂർ (06031/32) എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് 2025 ജൂൺ 9 വരെ നീട്ടി.
പ്രതിദിന സർവീസ് ആയാണ് യാത്ര തുടരുക. ആഴ്ചയിൽ നാല് ദിവസം സർവീസ് എന്ന നിലയിൽ കഴിഞ്ഞ ജൂലൈ ഒരു മാസത്തേക്ക് അനുവദിച്ച ട്രെയിൻ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തുടരുകയാണ്.
നവംബർ ഒന്ന് മുതലാണ് ട്രെയിൻ പ്രതിദിനമാക്കിയത്. സ്പെഷൽ ട്രെയിൻ സർവീസ് ആയതിനാൽ എക്സ്പ്രസ് നിരക്ക് ഈടാക്കുന്നത് തുടരും.
രാവിലെ 8.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 8.25ന് തലശ്ശേരിയിലും 8.36ന് മാഹിയിലും 9.45ന് കോഴിക്കോടും 11.45ന് ഷൊർണൂരുമെത്തും.
തിരികെ വൈകിട്ട് മൂന്നിന് പുറപ്പെടുന്ന ട്രെയിൻ 5.25ന് കോഴിക്കോടും തുടർന്ന് 6.41ന് തലശ്ശേരിയിലും രാത്രി 7.25ന് കണ്ണൂരിലും എത്തും.
Kannur