പരിയാരം : ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. സമരം ഇന്ന് 26 ദിവസം പിന്നിട്ടു.ഏമ്പേറ്റ് ജങ്ഷനിൽ നിന്ന് മെഡിക്കൽ കോളജ്, പ്രാഥമികാരോഗ്യകേന്ദ്രം ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്കും സ്കൂളുകളിലേക്കും ആരാധനാ കേന്ദ്രങ്ങളിലേക്കും ഉൾപ്പെടെ എങ്ങനെ യാത്ര ചെയ്യുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഏമ്പേറ്റ് എ.കെ.ജി കലാസമിതി പ്രവർത്തകർ സമരപന്തലിലേക്ക് ഐക്യദാർഢ്യ റാലി നടത്തി. ഇന്ന് നടന്ന സമരം പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ മേഖല പ്രസിഡണ്ട് എം.വി ജനാർദ്ദനൻ ഉൽഘാടനം ചെയ്തു. വാർഡ് അംഗം വി. രമണി അധ്യക്ഷയായി. ജീവാനന്ദ് ,പ്രജിത്ത് പി ടി,ഗിരീജ പീറ്റർ, സിനീഷ് പി , ചാലിൽ ദാമോദരൻ ,സിബി ജോൺ,പി.വി ഗോപാലൻ , ഇ തമ്പാൻ പി വി മോഹനൻ എന്നിവർ സംസാരിച്ചു.
Pariyaramembottil