തിരുവമ്പാടി: ആവേശം വാനോളം ഉയർത്തി എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ്റെ സ്ഥാനാർത്ഥി പര്യടനം തിരുവമ്പാടി മണ്ഡലത്തിൽ നടന്നു. അടിവാരത്ത് നിന്ന് വാദ്യഘോഷങ്ങളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ പര്യടനം ഈങ്ങാപ്പുഴയിലേക്ക് നീങ്ങി. ഈങ്ങാപ്പുഴയിലെ പൊതുയോഗത്തിൽ ഇരു മുന്നണികളും വയനാട്ടുകാരെ വഞ്ചിച്ചെന്ന് സ്ഥാനാർത്ഥി പറഞ്ഞു. അവഗണന മാത്രമാണ് വയനാട്ടിലെ ജനങ്ങൾക്ക് എന്നും ലഭിച്ചത്. മണ്ഡലത്തിൽ എത്താത്ത എം.പിയാണ് രാഹുൽ ഗാന്ധി. ഇനിയും ജനങ്ങളെ വഞ്ചിക്കാനാണ് രാഹുലും കോൺഗ്രസ്സും ശ്രമിക്കുന്നത്.
വയനാട് തെരഞ്ഞെടുപ്പിന് ശേഷം അമേഠിയിൽ നിന്നും മത്സരിക്കുകയാണ് രാഹുലിൻ്റെ ലക്ഷ്യമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പിന്നീട് കോടഞ്ചേരിയിലും, പുല്ലൂരാം പാറയിലും , കുടരഞ്ഞിയിലും പര്യടനം നടന്നു. രാവിലെ വണ്ടൂർ മണ്ഡലത്തിലെ പര്യടനത്തോടെയാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്.വണ്ടൂരിലെ നിംസ് ആശുപത്രിയും, നഴ്സിങ്ങ് കോളേജും സന്ദർശിച്ച് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു.പുരി രഥോൽസവത്തിൻ്റെ ഭാഗമായുള്ള രഥ ഘോഷയാത്രക്ക് വേഴക്കോട് ഒരുക്കിയ സ്വീകരണ ചടങ്ങ് സന്ദർശിച്ച് സത്സംഗത്തിന് ആശംസകൾ നേർന്നു.പിന്നീട് വണ്ടൂർ നടുവത്ത് കേരള പത്മശാലിയ സംഘം സന്ദർശിച്ചു.തുടർന്ന് കോടഞ്ചേരി ,പുല്ലൂരാം പാറ, കൂടരഞ്ഞി, മുക്കം എന്നിവിടങ്ങളിലും പര്യടനം നടന്നു.
രാവിലെ വണ്ടൂർ മണ്ഡലത്തിലെ പര്യടനത്തോടെയാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്.വണ്ടൂരിലെ നിംസ് ആശുപത്രിയും, നഴ്സിങ്ങ് കോളേജും സന്ദർശിച്ച് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു.പുരി രഥോൽസവത്തിൻ്റെ ഭാഗമായുള്ള രഥ ഘോഷയാത്രക്ക് വേഴക്കോട് ഒരുക്കിയ സ്വീകരണ ചടങ്ങ് സന്ദർശിച്ച് സത്സംഗത്തിന് ആശംസകൾ നേർന്നു.പിന്നീട് വണ്ടൂർ നടുവത്ത് കേരള പത്മശാലിയ സംഘം സന്ദർശിച്ചു.തുടർന്ന് ഓർത്തഡോക്സ് സഭ മുൻ ഭദ്രാസനം സെക്രട്ടറി തോമസ് കുര്യനുമായി കൂടിക്കാഴ്ച നടത്തി.
K SURENDRAN'S ROAD SHOW AT THIRUVAMBADI