തളിപ്പറമ്പ് : വേനൽ തുമ്പികൾ 2025 തളിപ്പറമ്പ് ഏരിയ പരിശീലന ക്യാമ്പ് പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. ബാലസംഘം സംസ്ഥാന കൺവീനർ എം പ്രകാശൻ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ എം വി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ടോപ് സിംഗർ ഫെയിം റാനിയ റഫീഖ് ഗാനം ആലപിച്ചു. പി കെ ശ്യാമള , ഷോന സി കെ, സി അശോക് കുമാർ,അനാമിക നയനൻ, പ്രേമരാജൻ ,അമൽ പ്രേം , ശിവദാസൻ എന്നിവർ സംസാരിച്ചു. ഏപ്രിൽ 17 മുതൽ 23 വരെയാണ് ഏരിയ പരിശീലന ക്യാമ്പ് നടക്കുക, തുടർന്ന് ഏരിയയുടെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.
Venalthumbicamp