ഉളിക്കൽ: 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂളിന്റെ ഗ്രൗണ്ടിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം പുതിയ സ്കൂൾ കെട്ടിടത്തിന്റെ 21 തിങ്കളാഴ്ച വൈകിട്ട് 3 ന് ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്‌ദുറഹിമാൻ നിർവ്വഹിക്കും.ഒരു കോടി രൂപ ചെലവില്‍ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് 50 ലക്ഷം രൂപ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും ബാക്കിയുള്ള തുക കായിക വകുപ്പിന്റെ പ്രത്യേക ഫണ്ടിലൂടെയും അനുവദിച്ചിരിക്കുന്നത് . പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയുടെ ഭാഗമായി 49,10,000 രൂപ ചെലവിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ആറു ക്ലാസ് മുറികളുടെയും ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. ചടങ്ങിൽ ഇരിക്കൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സജീവ് ജോസഫ് അധ്യക്ഷനാകും. കെ. സുധാകരൻ എം.പി. വിശിഷ്ടതിഥി ആകും . ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ്, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ഇരുക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ.എസ്. ലിസി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ബേബി തോലാനി ,പി ടി എ പ്രസിഡന്റ് റെജി ചക്കാലയ്‌ക്കൽ സ്കൂൾ പ്രിൻസിപ്പൽ ഇ. എം . ജോർജ് ,പ്രധാന അധ്യാപകൻ എം.വി. സുനിൽ കുമാർ പി ടി എ മെമ്പർ ജിൻസ് , സ്റ്റാഫ് സെക്രട്ടറി നോമ്പിൻ തോമസ് എന്നിവർ പങ്കെടുത്തു .
Ulikkalschoolstadium