വാളാരംകുന്ന്: കുടകിൽ ദുരൂഹ 200 ൽ ഏറെ ആദിവാസികൾ മരിച്ചിട്ടും, നിരവധി സമരങ്ങൾ നടന്നിട്ടും ഭരണകൂടത്തിനും ഭരണ വർഗ പാർട്ടികൾക്കും അനക്കമില്ല. വാളാരംകുന്ന് കൊയ്ത്തുപാറയിൽ നിന്ന് കുടകിൽ പണിക്ക് പോയി മരിച്ച സന്തോഷിൻ്റെ മരണത്തിലും, മുഴുവൻ കുടക് മരണങ്ങളിലും അന്വോഷണം ആവശ്യപ്പെട്ടും, നഷ്ടപരിഹാരം ആവശ്യപ്പെട്ടും സന്തോഷിൻ്റെ അച്ഛൻ രാജുവും ഊര് നിവാസികളും സമരം ആരംഭിച്ചു.അനിശ്ചിതകാല സത്യാഗ്രഹമാണ്.
സന്തോഷിൻ്റെ പ്രശ്നം മാത്രമല്ല ഉയർത്തുന്നത്. ആദിവാസികളുടെ കുടകിലെ കൊലപാതകങ്ങളും, ദുരൂഹ മരണങ്ങളും അവസാനിപ്പിക്കുക എന്നത് സമരത്തിൻ്റെ പ്രധാന ആവശ്യമാണ്. ആദിവാസികൾക്കെതിരായ വംശീയ ഉൻമൂലനം ഇല്ലാതാക്കാനുള്ള ഒരു ചുവടുവെപ്പു കൂടിയാണ്.
വാളാരംകുന്ന് കൊയ്ത്തുപാറ സമരസമിതി കൺവീനർ എ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സഖാവ് ഗൗരി വയനാട്, സന്തോഷിൻ്റെ അച്ഛൻ രാജു, ഷാൻ്റോലാൽ എന്നിവർ സംസാരിച്ചു.കേരളത്തിലെമ്പാടുമുള്ള മനുഷ്യ സ്നേഹികളുടെ പിന്തുണ സമരത്തിനുണ്ടാകണമെന്ന് സമരസമിതിക്ക് വേണ്ടി ബാലകൃഷ്ണനും സന്തോഷിൻ്റെ അച്ഛൻ രാജുവും അഭ്യർത്ഥിച്ചു. കുടുതൽ ജനപങ്കാളിത്തത്തോടെ സമരം ശക്തമാക്കുമെന്നും, ആവശ്യങ്ങൾ നേടിയെടുക്കും വരെ മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു.
Valaramkunnu kudaku