#madhura l മധുരയില്‍ ടിഫിന്‍ ബോക്‌സ് ബോംബാക്രമണം; 2 പേര്‍ക്ക് പരുക്ക്

#madhura l മധുരയില്‍ ടിഫിന്‍ ബോക്‌സ് ബോംബാക്രമണം;   2 പേര്‍ക്ക് പരുക്ക്
Apr 21, 2024 04:33 PM | By veena vg

 മധുര: തമിഴ്‌നാട് മധുരയില്‍ ടിഫിന്‍ ബോക്‌സ് ബോംബാക്രമണം. 2 പേര്‍ക്ക് പരുക്കേറ്റു. മധുര മേലൂര്‍ സ്വദേശി നവീന്‍കുമാര്‍, ഓട്ടോ ഡ്രൈവര്‍ കണ്ണന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് കാരണം ക്ഷേത്രചടങ്ങുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമെന്നാണ് സൂചന.

മധുര ജില്ലയിലെ മേലൂരിനടുത്താണ് സംഭവം. ഗീസാവലു സ്വദേശിയായ നവീന്‍കുമാറും പ്രതികളും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നു. വീരകാളിയമ്മന്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബോംബാക്രമണത്തില്‍ കലാശിച്ചത്. ബസ് സ്റ്റോപ്പിന് സമീപം കാറിലുണ്ടായിരുന്ന നവീന്‍കുമാറിന് നേരെ പ്രതികളായ വില്ലിയതേവന്‍, അശോക്, കാര്‍ത്തി എന്നിവര്‍ ടിഫിന്‍ ബോക്‌സില്‍ തയാറാക്കിയ ബോംബെറിയുകയായിരുന്നു.

 സ്‌ഫോടനത്തിന് പിന്നാലെ കാറില്‍ നിന്നിറങ്ങിയ നവീന്‍കുമാറിനെ അക്രമിസംഘം വാളുപയോഗിച്ച് വെട്ടി. നവീന്‍ കുമാറിന്റെ വലതു കൈവിരലിന് വെട്ടേറ്റു. ആക്രമണം കണ്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടി എത്തിയതോടെ പ്രതികള്‍ കടന്നുകളഞ്ഞു. ബോംബ് ആക്രമണത്തില്‍ നവീന്‍കുമാറിന്റെ കാറിന് സമീപം ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ കണ്ണന്റെയും കഴുത്തിന് പരിക്കേറ്റു.

ഇരുവരെയും ഉടന്‍ മേലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ നവീന്‍കുമാറിനെ തുടര്‍ ചികിത്സയ്ക്കായി മധുരയിലെ ആശുപത്രിയിലേക്ക്മാറ്റി. സംഭവത്തില്‍ വില്ലിയതേവന്‍, മഹാലിംഗം എന്ന മൈക്കിള്‍ ഏനര്‍, അശോക്, അജയ്, കാര്‍ത്തി, വസന്ത്, കണ്ണന്‍, ബാലു എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം പ്രത്യേക സേന രൂപീകരിച്ച് അന്വേഷണം തുടരുകയാണ്.

Madhura bombexplotion

Next TV

Related Stories
കെ.കെ. രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

Oct 18, 2024 08:29 AM

കെ.കെ. രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

കെ.കെ. രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

Read More >>
എഡിഎമ്മിന്റെ ആത്മഹത്യ; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ പിപി ദിവ്യ

Oct 18, 2024 08:27 AM

എഡിഎമ്മിന്റെ ആത്മഹത്യ; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ പിപി ദിവ്യ

എഡിഎമ്മിന്റെ ആത്മഹത്യ; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ പിപി...

Read More >>
വയനാട് ദുരന്തം: എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹർജി

Oct 18, 2024 08:25 AM

വയനാട് ദുരന്തം: എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹർജി

വയനാട് ദുരന്തം: എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരേ ഹൈക്കോടതിയില്‍...

Read More >>
രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു - കെ.സി. വേണുഗോപാൽ  വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം നേടുമെന്നും പ്രഖ്യാപനം

Oct 18, 2024 06:04 AM

രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു - കെ.സി. വേണുഗോപാൽ വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം നേടുമെന്നും പ്രഖ്യാപനം

രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു - കെ.സി. വേണുഗോപാൽ വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം...

Read More >>
വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല തുടക്കം

Oct 18, 2024 06:02 AM

വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല തുടക്കം

വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല...

Read More >>
കോട്ടയം ജില്ലയിലെ പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Oct 18, 2024 05:59 AM

കോട്ടയം ജില്ലയിലെ പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം ജില്ലയിലെ പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ...

Read More >>
Top Stories










News Roundup