ഇരിട്ടി: വിവാഹ പാർട്ടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട കാറിനും സ്കൂട്ടിക്കും ഇടിച്ച് അപകടം. വളോരകുന്നിൽ ഞായറാഴ്ച്ച വൈകുന്നേരം 4.15 ഓടെയാണ് അപകടം. വിരാജ്പേട്ടയിൽ നിന്നും കണ്ണൂർചാലോടിലേക്ക് പോകുകയായിരുന്നു വിവാഹ പാർട്ടിയുടെ വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്. രണ്ട് കാറുകളുടെ മുൻഭാഗം പൂർണ്ണമായും സ്കൂട്ടി ഏതാണ്ട് പൂർണ്ണമായും തകർന്നു. സ്കൂട്ടി യാത്രികൻ അഞ്ചരക്കണ്ടി സ്വദേശി ഷബീബ്(23) നെ പരിക്കുകളേടെ കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വളോരകുന്നിൽ റോഡരികിലെ കടയിൽ സാധനങ്ങൾ വാങ്ങൻനിർത്തിയതായിരുന്നു പയഞ്ചേരി സ്വദേശി ഇർഷാദിൻ്റെ കാറും അഞ്ചരക്കണ്ടി സ്വദേശിയുടെ സ്കൂട്ടിയും. മേഖലയിൽ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ റോഡരികിൽ നിർത്തുന്ന വാഹനങ്ങൾക്കും മറ്റും ഇടിച്ചുണ്ടാകുന്ന അപകടം വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം ഉളിയിൽ ടൗണിൽ നടന്ന അപകടത്തിൽ കാർ നിർത്തിയിട്ട രണ്ട് സ്കൂട്ടിയിലിടിച്ച് സ്കൂട്ടർ യാത്രികന് സാരമായ പരിക്ക് പറ്റിയിരുന്നു.
Accident injury