ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി
May 2, 2024 10:03 PM | By sukanya

മേപ്പാടി: മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി. മേപ്പാടി നെടുമ്പാല, പുല്ലത്ത് വീട്ടില്‍ എ.പി. അഷ്‌റഫ്(50)നെയാണ് എസ്.ഐ. പി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശികളുടെ കൂടെ വാടകക്ക് താമസിച്ചുവരുകയായിരുന്ന ഇയാളെ ബുധനാഴ്ച കോട്ടക്കലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

മാര്‍ച്ച് എട്ടിനായിരുന്നു സംഭവം. ഭാര്യയുടെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ഭാര്യയെ മര്‍ദിക്കുകയും ചാക്കില്‍ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ്.സി.പി.ഒമാരായ സുനില്‍, ഷമീര്‍, സി.പി.ഒ വിപിന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

police arrested a man who attacked his wife

Next TV

Related Stories
വൈദ്യുതി മുടങ്ങും

Dec 22, 2024 06:40 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
സ്പെഷ്യലിസറ്റ് ഡോക്ടർ ഒഴിവ്

Dec 22, 2024 06:21 AM

സ്പെഷ്യലിസറ്റ് ഡോക്ടർ ഒഴിവ്

സ്പെഷ്യലിസറ്റ് ഡോക്ടർ...

Read More >>
സൗജന്യ തൊഴിൽ പരിശീലനവും ജോലിയും

Dec 22, 2024 06:17 AM

സൗജന്യ തൊഴിൽ പരിശീലനവും ജോലിയും

സൗജന്യ തൊഴിൽ പരിശീലനവും...

Read More >>
വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

Dec 21, 2024 06:47 PM

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ...

Read More >>
തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

Dec 21, 2024 06:33 PM

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി...

Read More >>
സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

Dec 21, 2024 06:24 PM

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം...

Read More >>
Top Stories