ബത്തേരി: വിവാഹവാഗ്‌ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെയും, ഒത്താശ ചെയ്ത യുവതിയെയും ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി, നെല്ലാങ്കോട്ട പുത്തനങ്ങൽ വീട്ടിൽ നൗഷാദ് (41), പെൺകുട്ടിയെ ഉപദ്രവിക്കാൻ കൂട്ട് നിന്ന ബത്തേരി പട്ടര്പടി, തെക്കേകരയിൽ വീട്ടിൽ ഷക്കീല ബാനു (31) എന്നിവരെയാണ് ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2023 മെയ് മുതൽ പ്രതികൾ പെൺകുട്ടിയെ നിരവധി തവണ ഉപദ്രവിച്ചതായാണ് കണ്ടെത്തിയത്.
child abuse wayanad