കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി. കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സ്ഥാനത്തേക്കാണ് ഷജ്നയെ സ്ഥലം മാറ്റിയിരിക്കുന്നത്. പകരം ചുമതല ഒലവക്കോട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ബി.ശ്രീജിത്തിന് നല്‍കി.
നേരത്തെ ഷജ്നയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചത് വിവാദമായിരുന്നു. ആവശ്യമായ ഫീല്‍ഡ് പരിശോധനകള്‍ നടത്താതെ മരം മുറിക്ക് വഴിവച്ച ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായി എന്ന വിലയിരുത്തലോടെയാണ് സ്ഥലം മാറ്റിയത്.
Sugandhagiri Tree Felling: South Wayanad DFO A Shajna Transferred