ബെന്നിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുല്പള്ളിയിൽ കർഷകരുടെ ധർണ്ണ

ബെന്നിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുല്പള്ളിയിൽ കർഷകരുടെ ധർണ്ണ
May 17, 2024 05:05 PM | By sukanya

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കവെ വീണു പരിക്കേറ്റ് പിന്നീട് മരണമടഞ്ഞ നടവയൽ പുളിയംപറമ്പിൽ ബെന്നിയുടെ കുടുംബത്തിന് നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് പുല്പള്ളിയിൽ ധർണ്ണ നടന്നു. ബെന്നിയുടെ കുടുംബത്തിന് സർക്കാർ 50 ലക്ഷം രൂപയുടെ ധനസഹായം നൽകുക, കടങ്ങൾ എഴുതിത്തള്ളുകയും ആശ്രിതർക്ക് ജോലി നൽകുകയും ചെയ്യുക, വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള വേലികളിൽ തകർന്നു കിടക്കുന്ന മുഴുവൻ ഭാഗങ്ങളും അടിയന്തരമായി പുനർനിർമ്മിക്കുക, വന്യജീവി ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച മുഴുവൻ ആനുകൂല്യങ്ങളും അടിയന്തരമായി വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ധർണ്ണയിൽ കർഷകർ ആവശ്യപ്പെട്ടത്.

വയനാട് കർഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കർഷ കൂട്ടായ്മ ജില്ലാ പ്രസിഡണ്ട് ഇ പി ഫിലിപ്പ്കുട്ടി ഉദ്ഘാടനം ചെയ്തു. വയനാടൻ ജനതയെ പ്രതിഫലം നൽകാതെ കുടിയൊഴിപ്പിക്കാൻ ഉള്ള വനവകുപ്പിന്റെ ആസൂത്രണ നീക്കത്തിനെതിരെ അതിശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിനോയ് കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. പി. കെ. രാജീവൻ, ജോയ് മണ്ണാർതോട്ടം, ബിജു പൈനാടത്ത്, ഫ്രാൻസിസ് നീർവാരം, വിൻസെന്റ് ചീക്കല്ലൂർ, ജോസ് വിരിപ്പാമറ്റം എന്നിവർ പ്രസംഗിച്ചു

Benny's Death: Farmers Stage Dharna In Pulpally Demanding Compensation

Next TV

Related Stories
കോൺഗ്രസ് എംഎൽഎയുടെ സ്വത്ത്‌ സമ്പാദനം അന്വേഷിക്കണം: സിപിഐഎം

Dec 30, 2024 09:09 PM

കോൺഗ്രസ് എംഎൽഎയുടെ സ്വത്ത്‌ സമ്പാദനം അന്വേഷിക്കണം: സിപിഐഎം

കോൺഗ്രസ് എംഎൽഎയുടെ സ്വത്ത്‌ സമ്പാദനം അന്വേഷിക്കണം: സിപിഐഎം...

Read More >>
ടിപി വധക്കേസ്: പ്രതി കൊടി സുനിക്ക് പരോൾ; ജയിലിൽ നിന്ന് പുറത്തിറങ്ങി

Dec 30, 2024 07:15 PM

ടിപി വധക്കേസ്: പ്രതി കൊടി സുനിക്ക് പരോൾ; ജയിലിൽ നിന്ന് പുറത്തിറങ്ങി

ടിപി വധക്കേസ്: പ്രതി കൊടി സുനിക്ക് പരോൾ; ജയിലിൽ നിന്ന്...

Read More >>
കുറുമാത്തൂർ ഇല്ലം കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു.

Dec 30, 2024 07:09 PM

കുറുമാത്തൂർ ഇല്ലം കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു.

കുറുമാത്തൂർ ഇല്ലം കെ. പരമേശ്വരൻ നമ്പൂതിരിപ്പാട്...

Read More >>
വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് 30 ദിവസത്തെ പരോൾ

Dec 30, 2024 05:58 PM

വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് 30 ദിവസത്തെ പരോൾ

വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് 30 ദിവസത്തെ...

Read More >>
കണ്ണൂരിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് ഒരാൾ മരിച്ചു

Dec 30, 2024 05:57 PM

കണ്ണൂരിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് ഒരാൾ മരിച്ചു

കണ്ണൂരിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് ഒരാൾ...

Read More >>
കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻവാതിൽ തകർത്ത് മോഷണം

Dec 30, 2024 05:54 PM

കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻവാതിൽ തകർത്ത് മോഷണം

കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻവാതിൽ തകർത്ത്...

Read More >>
Top Stories