ഇരിട്ടി: ലയണ്‍സ് ഇന്റര്‍നാഷണലിന്റെ വീടില്ലാത്തവര്‍ക്ക് വീട് (ഹോം ഫോര്‍ ഹോംലസ്) പദ്ധതി പ്രകാരം ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സിലര്‍ ശാന്തിനിയുടെ കുടുംബത്തിന് അത്തിയില്‍ നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ദാനം ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത, ലയണ്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി കെ രജീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
പ്രസിഡന്റ് സുരേഷ് മിലന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ സുരേഷ്, കെ എന്‍ ഇന്ദുമതി, ലയണ്‍സ് ക്യാബിനറ്റ് സെക്രട്ടറി ശ്രീനിവാസ പൈ, കെ ടി അനൂപ്, കെ സുരേഷ്ബാബു, ഡോ ജി ശിവരാമകൃഷ്ണന്‍, വി പി സതീശന്‍, ജോസഫ് വര്‍ഗ്ഗീസ്, ജോളി അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Iritty