പേരാവൂർ : സി ഐ ടി യു രൂപീകൃതമായതിൻ്റെ അൻപത്തിനാലാം വാർഷികം തൊഴിൽ കേന്ദ്രങ്ങളിൽ പതാകയുയർത്തിയും പൊതു സ്ഥലങ്ങൾ ശുചീകരിച്ചും ആചരിച്ചു. പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാഷണം നടന്നു. കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്ന പരിപാടി ജില്ലാ വൈസ് പ്രസിഡണ്ട് എസ് ടി.ജയ്സൺ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡണ്ട് കെ.ടി.ജോസഫ് അധ്യക്ഷനായി. പി.വി.പ്രഭാകരൻ, സി.ടി.അനീഷ് എന്നിവർ പ്രസംഗിച്ചു.
Peravoor