കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിന് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാന അവാർഡ്

കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിന് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാന അവാർഡ്
Jun 16, 2024 05:11 AM | By sukanya

കൊട്ടിയൂർ:  ഐ ജെ എം ഹൈസ്കൂളിന് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാന അവാർഡ്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.

കണ്ണൂർ ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂൾ കരസ്ഥമാക്കി. 2023-24 അധ്യയന വർഷത്തിലെ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ബാച്ചുകളുടെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഐ ജെ എം സ്കൂൾ യൂണിറ്റിന്റെ സംരംഭമായ ഇ - ജാലകം റിസോഴ്സ് & ട്രെയിനിങ് സെന്ററിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്.

8,9,10 ക്ലാസുകളിലായി നടക്കുന്ന ലിറ്റിൽ കൈറ്റ്‌സിന്റെ മൂന്നുവർഷത്തെ ഐടി അധിഷ്ഠിതമായ, സാമൂഹിക പ്രസക്തമായ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പൊതുസമൂഹത്തിനും രക്ഷിതാക്കൾക്കും സൗജന്യമായി ഉപകാരപ്പെടുന്ന അനേകം പ്രവർത്തനങ്ങൾ ഇ -ജാലകം കേന്ദ്രത്തിലൂടെ സ്കൂൾ മുന്നോട്ടുവയ്ക്കുന്നു. മൂന്നുവർഷത്തെ ബാച്ചുകളിലെ 120 അംഗങ്ങൾ വിവിധ ടീമുകളായി വ്യത്യസ്ത മേഖലകളിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകിവരുന്നു. e- ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യൽ, ഡിജിറ്റൽ സർവീസുകൾ, മീഡിയ -DSLR ക്യാമറ & ഫോട്ടോഗ്രാഫി , DTP വർക്കുകൾ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, OS ഇൻസ്റ്റലേഷൻ, ആനിമേഷൻ- ഡോക്യുമെന്ററി നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങളും പരിശീലനവും പൊതുസമൂഹത്തിന് സൗജന്യമായി e-ജാലകം കേന്ദ്രത്തിലൂടെ നൽകിവരുന്നു.ഓരോ ബാച്ചിലേയും ' ലിറ്റിൽ ടീച്ചേഴ്സ് ' അമ്മമാർക്കും രക്ഷിതാക്കൾക്കും ഭിന്നശേഷി വിദ്യാർഥികൾക്കും സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്കും ഐടി അധിഷ്ഠിത പരിശീലനങ്ങളും ബോധവൽക്കരണ ക്ലാസുകളും നൽകുന്നു. സ്കൂൾ യൂണിറ്റിനെ നയിക്കുന്നത് അധ്യാപികമാരായ ഷിൻസി തോമസും സിസ്റ്റർ ഷീജ എബ്രഹാമും ആണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ സ്കൂളിലും ക്ലാസ് മുറികളിലും മാത്രമായി ഒതുക്കാതെ പൊതുസമൂഹത്തിന് സൗജന്യമായി ഉപകാരപ്രദമാക്കുന്ന e-ജാലകം കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്.

Kottiyoor

Next TV

Related Stories
പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു ; ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ നാല് പേരെ പുറത്താക്കി

Jun 22, 2024 04:21 PM

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു ; ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ നാല് പേരെ പുറത്താക്കി

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു; ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ നാല് പേരെ...

Read More >>
മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ്‌ ലഭിക്കുന്നത് വരെ സമരം തുടരും ; കെ എസ് യു

Jun 22, 2024 03:59 PM

മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ്‌ ലഭിക്കുന്നത് വരെ സമരം തുടരും ; കെ എസ് യു

മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ്‌ ലഭിക്കുന്നത് വരെ സമരം തുടരും :കെ എസ്...

Read More >>
സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യത ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jun 22, 2024 03:43 PM

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യത ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യത ; 7 ജില്ലകളിൽ ഓറഞ്ച്...

Read More >>
വിവരാവകാശ നിയമം : രേഖാ പകര്‍പ്പുകള്‍ക്ക് ഒറിജിനലിന്റെ ഫീസ് വാങ്ങരുത് ;  വിവരാവകാശ കമ്മീഷണര്‍

Jun 22, 2024 03:35 PM

വിവരാവകാശ നിയമം : രേഖാ പകര്‍പ്പുകള്‍ക്ക് ഒറിജിനലിന്റെ ഫീസ് വാങ്ങരുത് ; വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ നിയമം: രേഖാ പകര്‍പ്പുകള്‍ക്ക് ഒറിജിനലിന്റെ ഫീസ് വാങ്ങരുത്-വിവരാവകാശ...

Read More >>
ഒളിമ്പിക് ഡേ റൺ നടത്തി

Jun 22, 2024 03:14 PM

ഒളിമ്പിക് ഡേ റൺ നടത്തി

ഒളിമ്പിക് ഡേ റൺ...

Read More >>
കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും  നടന്നു

Jun 22, 2024 02:46 PM

കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും നടന്നു

കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും...

Read More >>
Top Stories