---
title: "മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ്‌ ലഭിക്കുന്നത് വരെ സമരം തുടരും ; കെ എസ് യു"
english_title: "Ksustrikeatcollectrete"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214049/ksustrikeatcollectrete"
published_at: "2024-06-22T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676a78b32e86_1000005930.jpg"
keywords: []
---

# മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ്‌ ലഭിക്കുന്നത് വരെ സമരം തുടരും ; കെ എസ് യു

> **Lead Summary:**  **കൽപ്പറ്റ: ** പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കെ.എസ്‌.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.

## Article Content

 **കൽപ്പറ്റ: ** പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കെ.എസ്‌.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.

 മലബാർ മേഖലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കുക, വയനാടിനോടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിരന്തര അവഗണന അവസാനിപ്പിക്കുക, മുടങ്ങിക്കിടക്കുന്ന ഇ- ഗ്രാൻഡ് ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകൾ പുനസ്‌ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.

കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വയനാട് ഉൾപ്പടെ മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എസ് എഫ് നേരത്തെ തന്നെ പ്രക്ഷോഭത്തിൽ ആയിരുന്നു.

അവസാന അലോട്ട്മെൻറ് കഴിഞ്ഞിട്ടും നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചിട്ടില്ല ഈ സാഹചര്യത്തിലാണ് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. 12 മണിയോടെ ആരംഭിച്ച മാർച്ച് കവാടത്തിനു മുമ്പിൽ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. സമരം.  കെഎസ്‌യുജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് ഗൗതം ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.

ഒരു മണിയോടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം കൈകൊണ്ട് ഇല്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് കെഎസ്‌യു ഭാരവാഹികൾ പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് ഹർഷൽ തോമട്ടുച്ചാൽ, രോഹിത് ശശി, മെൽ എലിസബത്ത്, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ്‌ ഡിന്റോ ജോസ്, ഹർഷൽ കൊന്നാടൻ കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ്‌ അനന്തപദ്നാഭൻ, ബേസിൽ സാബു, അസ്‌ലം ഷേർഖാൻ, റിദു സുൽത്താന, ബേസിൽ കോട്ടത്തറ യാസീൻ പഞ്ചാര, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214049/ksustrikeatcollectrete)