ലോക ഹൃദയദിനം ; ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

ലോക ഹൃദയദിനം ; ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
Sep 28, 2024 02:37 PM | By Remya Raveendran

മേപ്പാടി : കഴിഞ്ഞ ഒൻപത് വർഷത്തിലേറെയായി വയനാടിന്റെ ഹൃദയ മിടിപ്പിനൊപ്പം ചേർന്ന് നിന്ന, ജില്ലയിലെ ആദ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പ്രത്യേക പാക്കേജുകൾ അവതരിപ്പിക്കുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 30 വരെയുള്ള ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന പ്രത്യേക പാക്കേജുകൾക്ക് നേതൃത്വം നൽകുന്നത് ഹൃദ്രോഗ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ചെറിയാൻ അക്കരപ്പറ്റി, സീനിയർ സ്‌പെഷ്യലിസ്റ്റുമാരായ ഡോ. സന്തോഷ് നാരായണൻ, ഡോ.അനസ് ബിൻ അസീസ് എന്നിവരാണ്. നെഞ്ചുവേദനയെ തുടർന്ന് ഹൃദയ ധമനികളിൽ ബ്ലോക്ക്‌ ഉണ്ടോ എന്നറിയുന്നതിനുള്ള ആൻജിയോഗ്രാം പരിശോധനയ്ക്ക് മുൻപ് 14000 രൂപ ആയിരുന്നത് (ആഞ്ചിയോഗ്രാമും ലാബ് ടെസ്റ്റുകളുമുൾപ്പെടെ) ഇപ്പോൾ 5000 രൂപയും, പ്രസ്തുത ബ്ലോക്ക്‌ മാറ്റുന്നതിനുള്ള ആൻജിയോപ്ലാസ്റ്റിയ്ക്ക് മുൻപ് 90000 രൂപയുണ്ടായിരുന്നത് ഇപ്പോൾ 50000 രൂപയും മാത്രമാണ് ഈ കാലയളവിൽ ഈടാക്കുക.

ഒപ്പം ബ്ലോക്കുകളുടെ എണ്ണം കൂടുതലാണെങ്കിൽ അധികമായി വരുന്ന ഓരോ സ്റ്റെന്റിനും 15000 രൂപയായിരിക്കും അധിക തുകയായി അടയ്‌ക്കേണ്ടിവരിക. കൂടാതെ ഹൃദയത്തിന്റെ ന്യൂനതകൾ നേരത്തേ കണ്ടെത്തി വേണ്ട മുൻകരുതലുകളും ചികിത്സകളും എടുക്കാൻ വേണ്ട വിവിധ ഹാർട്ട്‌ ചെക്ക് അപ്പ് പാക്കേജുകളും ഈ ഹൃദയ ദിനത്തിൽ നൽകുന്നു. എക്കോ സ്ക്രീനിങ്, എൽ ഡി എൽ, ട്രൈഗ്ലിസറൈഡ്സ്, ആർ ബി എസ്, ബ്ലഡ്‌ യൂറിയ, ക്രിയാറ്റിനിൻ, ഇ സി ജി, കാർഡിയോളജി കൺസൾട്ടേഷൻ, ഡയറ്റീഷ്യൻ കൺസൾട്ടേഷൻ, ചെസ്റ്റ് എക്സ് റേ, ഉൾപ്പടെയുള്ള 1600 രൂപയുടെ പാക്കേജിന് ഇപ്പോൾ 699 രൂപയും മേൽ പാക്കേജിനൊപ്പം ടി എം ടി ഉൾപ്പെടെയുള്ള 2700 രൂപയുടെ പാക്കേജിന് ഇപ്പോൾ 999 രൂപയുമാണ്.

ഈ ഇളവുകൾ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 30 വരെ ലഭ്യമാണ്. ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ, മെഡിസെപ് തുടങ്ങിയ പദ്ധതികളുടെ ആനുകൂല്യങ്ങളും ഹൃദ്രോഗ വിഭാഗത്തിൽ നിലവിൽ ലഭ്യമാണ്. 

Mooppansmedicalcollege

Next TV

Related Stories
കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

Sep 28, 2024 04:23 PM

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു...

Read More >>
മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

Sep 28, 2024 03:55 PM

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന്...

Read More >>
തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച  കെട്ടിടത്തിന്റെ ഉദ്ഘാടനം  ഞായറാഴ്ച  നടക്കും

Sep 28, 2024 03:43 PM

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച  നടക്കും

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച ...

Read More >>
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Sep 28, 2024 03:31 PM

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച...

Read More >>
പറമ്പിൽ മാലിന്യം തള്ളിയതിന് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്  പിഴ ചുമത്തി

Sep 28, 2024 03:14 PM

പറമ്പിൽ മാലിന്യം തള്ളിയതിന് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി

പറമ്പിൽ മാലിന്യം തള്ളിയതിന് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിഴ...

Read More >>
വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല സംഘടിപ്പിച്ചു

Sep 28, 2024 02:59 PM

വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല സംഘടിപ്പിച്ചു

വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല...

Read More >>
Top Stories