പാനൂർ ∙ കൂത്തുപറമ്പ് പൊലീസ് വെടിവയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (53) അന്തരിച്ചു. 994 നവംബർ 25 ന്, യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച് മന്ത്രി എം.വി. രാഘവനെതിരെ കൂത്തുപറമ്പിൽ കരിങ്കൊടി കാട്ടിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പിലാണ് പുഷ്പനു പരുക്കേറ്റത്. നട്ടെല്ലിനു പരുക്കേറ്റ് കഴുത്തിനു താഴെ തളർന്ന് കിടപ്പിലായിരുന്നു പുഷ്പൻ. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉച്ചയ്ക്കു ശേഷം മൂന്നരയോടെയായിരുന്നു അന്ത്യം.
ആരോഗ്യനില മോശമായതിനെ തുടർന്ന് ജൂലൈ 31ന് പുഷ്പനെ തലശേരി സഹകരണ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടാകാതിരുന്നതിനാൽ പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം.. പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങൾ: ശശി, രാജൻ, പ്രകാശൻ, ജാനു, അജിത.
'Martyr' Pushpan, who lived in Koothuparamba firing, passes away