പേരാവൂർ: മാലിന്യ മുക്തനവകേരളത്തിനായി സംസ്ഥാന സർക്കാറും, കേരളത്തിലെ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ നേട്ടങ്ങളും, മികച്ച മാതൃക കളുടെ അവതരണവും പരിചയപ്പെടുത്തലുമാണ് തിരുവനന്തപുരത്ത് നാഷണൽക്ലീൻ കേരള കോൺക്ലേവ് തുടരുന്നു.കണിച്ചാർ ഗ്രാമപഞ്ചായത്തിൻ്റെ ജൈവ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെയും, ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃകയും കോൺക്ലേവിൽ പഞ്ചായത്ത് മെമ്പർ ജിമ്മി അബ്രാഹം അവതരിപ്പിച്ചു. ജൈവ മാലിന്യ സംസ്ക്കരണത്തിലും, ഹരിത ടൂറിസം പ്രവർത്തനങ്ങളുടെയും മികച്ച മാതൃകയുടെ അവതരണത്തിനുള്ള ഉപഹാരം കണിച്ചാർ പഞ്ചായത്തിനായി മുൻ ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.തോമസ് ഐസക്കിൽ നിന്നും പഞ്ചായത്ത് മെമ്പർ ജിമ്മി അബ്രാഹം, അസിസ്റ്റൻ്റ് സെക്രട്ടറി ആർ. ദീപുരാജ്, ലിസമ്മ മംഗലത്തിൽ, ജിഷ സജി, രതീഷ്.വി.സി, , ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലത, വിദ്യ, അഞ്ജു സെബാസ്റ്റ്യൻ, സ്വാതി എയ്ഞ്ചൽ, എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഏപ്രിൽ ഒൻപത് മുതൽ പതിമൂന്ന് വരെയുള്ള ദിവസങ്ങളിലാണ് കനകക്കുന്നിൽ കോൺക്ലേവ് നടക്കുന്നത്. മുഖ്യമന്ത്രി. പിണറായി വിജയൻ ഒൻപതാം തിയ്യതി വൈകുന്നേരം ഉൽഘാടനം ചെയ്ത കോൺക്ലേവ് വലിയ വിജയമായി മാറി.
Cleankeralaconclave