മൊതക്കര: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ശുചിത്വ ബാല്യം പദ്ധതിയുടെ ഭാഗമായി മൊതക്കാര ഗവ.എൽ. പി സ്കൂളിലെ ഗോത്രവിദ്യാർത്ഥികൾക്ക് സൗജന്യ വസ്ത്രങ്ങൾ വിതരണം നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം. മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി. ടി. എ പ്രസിഡന്റ് എം.പി. പ്രകാശൻ ശുചിത്വബാല്യ കിറ്റുകൾ ഏറ്റുവാങ്ങി. മിനിമോൾ പി.ജെ, ഷിൽജകെ. ആർ, അനിതവി.കെ,മേരി കെ.എ, സുമ ടി.എ, ബാലൻ എം.എ തുടങ്ങിയവർ പ്രസംഗിച്ചു.
waynad Vellamunda Grama Panchayat Distributes Clothes