കൽപ്പറ്റ: വയനാട്ടിൽ പോക്സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന്‍ നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. പോക്സോ നിയമ പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മേപ്പാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ബി കെ സിജുവിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ കെ വിപിന്‍, ഹഫ്സ്, ഷമീര്‍, ഷബീര്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Father, son arrested for sexually assaulting minor