അതിമാരക മയക്കുമരുന്നുമായി യുവതീയുവാക്കൾ അറസ്റ്റിൽ

അതിമാരക മയക്കുമരുന്നുമായി യുവതീയുവാക്കൾ അറസ്റ്റിൽ
Jul 17, 2024 06:41 PM | By sukanya

കൽപ്പറ്റ: നിരോധിത മയക്കുമരുന്നുകൾക്ക് കൂച്ചുവിലങ്ങിടാൻ കർശന പരിശോധനയും നടപടികളും തുടർന്ന് വയനാട് പോലീസ്. കഴിഞ്ഞ ദിവസം കൽപ്പറ്റ പോലീസ് നടത്തിയ പട്രോളിംഗിനിടെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ യുവാവിനെയും യുവതിയേയും പിടികൂടി. ജൂലൈ മാസത്തിൽ പിടികൂടുന്ന നാലാമത്തെ കേസാണിത്. നാല് കേസുകളിലായി ആറു പേരെയാണ് ഈ മാസത്തിൽ മാത്രം പിടികൂടിയത്. താമരശ്ശേരി, കാപ്പുമ്മൽ വീട്ടിൽ അതുൽ(30), കൂടത്തായി, പൂവോട്ടിൽ വീട്ടിൽ പി.വി. ജിഷ(33) എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്തത്. 0.4 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

16.07.2024 തീയതി വൈകിട്ടോടെയാണ് പെട്രോളിങ് ഡ്യൂട്ടിക്കിടെ പോലീസ് ഇവരെ പിടികൂടുന്നത്. എസ്.ഐ പി.സി റോയ് പോൾ, എസ്.സി.പി.ഒമാരായ രാമു, ജയേഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. ജൂലൈ നാലിന് കാട്ടിക്കുളത്ത് വെച്ച് തിരുനെല്ലി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടിയിരുന്നു. കര്‍ണാടക ഭാഗത്ത് നിന്നും കാറില്‍ കടത്തുകയായിരുന്ന 148.05 ഗ്രാം എം.ഡി.എം.എയാണ് രണ്ട് പേരിൽ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട്, താമരശ്ശേരി, കിഴക്കോത്ത് വില്ലേജ്, പുത്തന്‍പീടികയില്‍ വീട്ടില്‍ ഹബീബ് റഹ്മാന്‍(45), മലപ്പുറം, ഏറനാട്, മത്തങ്ങാപൊയില്‍ വീട്ടില്‍, പി. ദിപിന്‍(36) എന്നിവരെ അറസ്റ്റും ചെയ്തു.

ജൂലൈ 11 ന് തോൽപ്പെട്ടി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് വാഹന പരിശോധനക്കിടെ കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടിയിരുന്നു. വിപണിയിൽ 8 ലക്ഷത്തോളം വില മതിക്കുന്ന 265.55 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. കാസർഗോഡ്, കാഞ്ഞങ്ങാട്, പുല്ലൂർ പാറപ്പള്ളി വീട്ടിൽ മുഹമ്മദ്‌ സാബിർ (31) നെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ജൂലൈ 11ന് തന്നെ മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെ എം.ഡി.എം.എ കണ്ടെത്തിയിരുന്നു. വിദേശ കറന്‍സിയില്‍ പൊതിഞ്ഞ നിലയില്‍ .06 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട്, മേപ്പയൂര്‍, പാറക്കണ്ടി വീട്ടില്‍ പി.കെ. റമീസ് (24) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. വരും ദിവസങ്ങളിലും വയനാട് ജില്ലയിലുടനീളം പോലീസിന്റെ പരിശോധനകൾ തുടരും.

Young men arrested with deadly drugs

Next TV

Related Stories
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

Apr 19, 2025 07:20 PM

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം...

Read More >>
ഇത് ചരിത്രം, എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

Apr 19, 2025 05:01 PM

ഇത് ചരിത്രം, എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

ഇത് ചരിത്രം, എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച്...

Read More >>
ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂൾ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും പുതിയ  കെട്ടിടത്തിന്റെ ഉദ്ഘാടനവും നാളെ

Apr 19, 2025 04:08 PM

ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂൾ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നാളെ

ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂൾ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും...

Read More >>
AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ  ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു

Apr 19, 2025 03:38 PM

AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു

AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം...

Read More >>
പറശ്ശിനിക്കടവിൽ  'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു തുടക്കമായി

Apr 19, 2025 03:05 PM

പറശ്ശിനിക്കടവിൽ 'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു തുടക്കമായി

പറശ്ശിനിക്കടവിൽ 'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു...

Read More >>
ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Apr 19, 2025 02:57 PM

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ...

Read More >>
Top Stories