---
title: "അഞ്ചുവർഷത്തോളമായി മഴക്കാലത്ത് പുറത്തിറങ്ങാൻ ആവാതെ കുടുംബം"
english_title: "The family has not been able to go out during the rainy season "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221157/the-family-has-not-been-able-to-go-out-during-the-rainy-season"
published_at: "2024-07-19T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a14811e742_kinavakkal.jpg"
keywords: []
---

# അഞ്ചുവർഷത്തോളമായി മഴക്കാലത്ത് പുറത്തിറങ്ങാൻ ആവാതെ കുടുംബം

> **Lead Summary:**  കൂത്തുപറമ്പ് : കിണവക്കൽ മെട്ട കൃഷ്ണാ ടെക്സ്റ്റൈൽസിന് സമീപമുള്ള നൂപുരം വീട്ടിൽഎ പി ഹമീദ് അഞ്ചുവർഷത്തോളമായി മഴക്കാലത്ത് പുറത്തിറങ്ങാൻ ആവാതെ ദുരിതത്തിലാണ്. വീടിന് ചുറ്റോടു ചുറ്റും വെള്ളം കയറി ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോൾ നിലനിൽക്കുന്നത്. നൂറ് വർഷത്തിലേറെയായി ഈ വീട്ടുപറമ്പിലൂടെയാണ് തോട് ഒഴുകിയിരുന്നത്.

## Article Content

 കൂത്തുപറമ്പ് : കിണവക്കൽ മെട്ട കൃഷ്ണാ ടെക്സ്റ്റൈൽസിന് സമീപമുള്ള നൂപുരം വീട്ടിൽഎ പി ഹമീദ് അഞ്ചുവർഷത്തോളമായി മഴക്കാലത്ത് പുറത്തിറങ്ങാൻ ആവാതെ ദുരിതത്തിലാണ്. വീടിന് ചുറ്റോടു ചുറ്റും വെള്ളം കയറി ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോൾ നിലനിൽക്കുന്നത്. നൂറ് വർഷത്തിലേറെയായി ഈ വീട്ടുപറമ്പിലൂടെയാണ് തോട് ഒഴുകിയിരുന്നത്.

എന്നാൽ 2021ൽ വീടിന് പുറകുവശത്ത് നീർച്ചാൽ ഒഴുകുന്നതിന് തടസ്സം സൃഷ്ടിച്ചു കൊണ്ട് സ്വകാര്യ വ്യക്തി കോൺക്രീറ്റ് മതിൽ നിർമ്മിച്ചു. ഇതോടുകൂടിയാണ് പ്രദേശത്തെ നാലോളം വീടുകൾ വെള്ളത്തിൽ ആയത്. മാത്രമല്ല ഷോട്ട് സർക്യൂട്ട് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിൽമുറ്റത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ മറ്റൊരു വലിയ അപകടത്തിലേക്കും വഴിയൊരുങ്ങുന്നു.

എത്രയും പെട്ടെന്ന് ഇതിനൊരു നടപടി വേണമെന്ന ആവശ്യത്തിലാണ് ഈ പ്രദേശത്തെ കുടുംബങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221157/the-family-has-not-been-able-to-go-out-during-the-rainy-season)