കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുള്ള കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരം. കുട്ടിയെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റി. കണ്ണൂരിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വ്യക്തതയ്ക്കായി പോണ്ടിച്ചേരിയിലെ ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട് . പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ജർമനിയിൽ നിന്ന് എത്തിച്ച മരുന്ന് ഉൾപ്പെടെ ഏഴ് മരുന്നുകളാണ് കുട്ടിക്ക് നൽകുന്നത്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 14 വയസ്സുകാരൻ നാളെ ആശുപത്രി വിട്ടേക്കും. കൃത്യസമയത്ത് ചികിത്സ നൽകാൻ കഴിഞ്ഞു എന്നതാണ് ഈ കുട്ടിയുടെ ചികിത്സയിൽ നിർണായകമായത്.
Kannur