പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമനെ പൊലീസ് പിടികൂടി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ സ്വദേശി സോമൻ മാവോയിസ്റ്റ് നാടുകാണി ദളം കമൻഡാന്റാണ്. പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞയാഴ്ച മാവോയിസ്റ്റ് നേതാവ് മനോജിനെ പൊലീസ് പിടികൂടിയിരുന്നു.
ബത്തേരി കൽപറ്റ സ്വദേശിയായ സോമൻ 2012ലാണ് മാവോവാദി സംഘടനയിൽ അണിചേരുന്നത്. പശ്ചിമഘട്ട സോണിന്‍റെ ഭാഗമായ നാടുകാണി ദളം രൂപവത്കരിച്ചപ്പോൾ ഇതിൽ കമ്മിറ്റി അംഗമാവുകയും പിന്നീട് നാടുകാണി ഏരിയയുടെ കമാൻഡൻറായി പ്രവർത്തിക്കുകയും ചെയ്തു
Maoist leader Soman, a native of Kalpetta, arrested by police