---
title: "കൂത്തുപറമ്പിൽ നിന്നും സേവാഭാരതിയും ദുരന്ത ഭൂമിയിലേക്ക് "
english_title: "From Koothuparamba to Seva Bharathi to the disaster site "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224685/from-koothuparamba-to-seva-bharathi-to-the-disaster-site"
published_at: "2024-08-01T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab51b3668c3_sevabharathi.jpg"
keywords: []
---

# കൂത്തുപറമ്പിൽ നിന്നും സേവാഭാരതിയും ദുരന്ത ഭൂമിയിലേക്ക് 

> **Lead Summary:** തൊക്കിലങ്ങാടി: ദുരന്തമുഖങ്ങളിൽ കുതിച്ചെത്താറുള്ള സേവാഭാരതിയുടെ സന്നദ്ധസംഘം വയനാട്ടിലെ മുണ്ടക്കൈ ദുരന്ത ഭൂമിയിലേക്ക് തിരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ സേവാ പ്രമുഖ് പി. പ്രജിത്തിന്റെ നേതൃത്വത്തിൽ 6 ആംബുലൻസും 35 സേവാഭാരതി പ്രവർത്തകരുമാണ് കൂത്തുപറമ്പ് തിക്കിലങ്ങാടിയിൽ ഇന്നും വയനാട്ടിലേക്ക് യാത്ര തിരിച്ചത്.

## Article Content

തൊക്കിലങ്ങാടി: ദുരന്തമുഖങ്ങളിൽ കുതിച്ചെത്താറുള്ള സേവാഭാരതിയുടെ സന്നദ്ധസംഘം വയനാട്ടിലെ മുണ്ടക്കൈ ദുരന്ത ഭൂമിയിലേക്ക് തിരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ സേവാ പ്രമുഖ് പി. പ്രജിത്തിന്റെ നേതൃത്വത്തിൽ 6 ആംബുലൻസും 35 സേവാഭാരതി പ്രവർത്തകരുമാണ് കൂത്തുപറമ്പ് തിക്കിലങ്ങാടിയിൽ ഇന്നും വയനാട്ടിലേക്ക് യാത്ര തിരിച്ചത്.

സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി പി. സതീശൻ രക്ഷാപ്രവർത്തനത്തിനായി പോകുന്ന സന്നദ്ധ പ്രവർത്തകർക്ക് മാർഗനിർദേശം നൽകി. ആർഎസ്എസ് ജില്ലാ കാര്യവാഹ് സി. ഗിരീഷ്, സേവാഭാരതി ജില്ലാ സെക്രട്ടറി എൻ. ടി മനോജ്, സേവാഭാരതി കൂത്തുപറമ്പ് പ്രസിഡണ്ട് സി. ഗംഗാധരൻ മാസ്റ്റർ, സെക്രട്ടറി പി. ഷജിത്ത്,പി. ബിനോയ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224685/from-koothuparamba-to-seva-bharathi-to-the-disaster-site)