---
title: "കോവിഡ് ധനസഹായം വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം"
english_title: "To speed up covid financial help"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23025/to-speed-up-covid-financial-help"
published_at: "2022-01-28T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f351441e984_images - 2022-01-28T074312.446.jpeg"
keywords: []
---

# കോവിഡ് ധനസഹായം വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം

> **Lead Summary:** കോവിഡ് ധനസഹായം വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയുടെ നിര്‍ദേശം. ക്യാമ്ബുകള്‍ നടത്തിയും ഭവന സന്ദര്‍ശനം നടത്തിയും അര്‍ഹരായവരെ കണ്ടെത്തി രണ്ടു ദിവസത്തിനകം തുക നല്‍കണമെന്നാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയത്.

## Article Content

കോവിഡ് ധനസഹായം വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയുടെ നിര്‍ദേശം. ക്യാമ്ബുകള്‍ നടത്തിയും ഭവന സന്ദര്‍ശനം നടത്തിയും അര്‍ഹരായവരെ കണ്ടെത്തി രണ്ടു ദിവസത്തിനകം തുക നല്‍കണമെന്നാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയത്.

എളുപ്പത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സോഫ്റ്റ്വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവില്‍ 36000 അപേക്ഷകളാണ് ധനസഹായത്തിനായി ലഭിച്ചിട്ടുള്ളത്. കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സഹായധന വിതരണവും പുരോഗമിക്കുകയാണ്. ഇതുവരെ 3794 കുട്ടികളെയാണ് അര്‍ഹരായി കണ്ടെത്തിയത്. കുട്ടികളുടെ വിവരം ജില്ലകളില്‍ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷന്‍ തയ്യാറാക്കിയ ബാല്സ്വരാജ് പോട്ടര്‍ലില്‍ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഒറ്റത്തവണ ധനസഹായമായ മൂന്നു ലക്ഷം രൂപയും പ്രതിമാസ സ്പോണ്‍സര്‍ഷിപ്പായ 2000 രൂപയും ചേര്‍ത്താണ് ധനസഹായം നല്‍കുന്നത്. ജില്ലാ കളക്ടര്‍ മുഖേന കുട്ടികളുടെ വേരിഫിക്കേഷന്‍ നടത്തി പി. എം. കെയര്‍ പോര്‍ട്ടലില്‍ അപ്രൂവല്‍ രേഖപ്പെടുത്തിയവര്‍ക്കാണ് ധനസഹായം നല്‍കുക. ജില്ലാ കളക്ടര്‍മാര്‍ 101 കുട്ടികളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23025/to-speed-up-covid-financial-help)