നാല് ദിവസത്തിനകം തുലാവർഷമെത്തും; കാലവർഷം രാജ്യത്ത് നിന്ന് പൂർണമായി വിടവാങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്

നാല് ദിവസത്തിനകം തുലാവർഷമെത്തും; കാലവർഷം രാജ്യത്ത് നിന്ന് പൂർണമായി വിടവാങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്
Oct 13, 2024 04:29 PM | By Remya Raveendran

തിരുവനന്തപുരം: അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ടെന്ന് അറിയിപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തു ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തുടർന്ന് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 17 ന് അതിശക്തമായ മഴയ്ക്കും ഒക്ടോബർ 13 മുതൽ 17 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 17 ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ടുള്ളത്.

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒക്ടോബർ 15ന് മഞ്ഞ അലർട്ട്. ഒക്ടോബർ 16ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഒക്ടോബർ 17ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. 

Thulavarsham

Next TV

Related Stories
 ‘മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല’ : എം വി ഗോവിന്ദന്‍

Oct 13, 2024 04:57 PM

‘മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല’ : എം വി ഗോവിന്ദന്‍

‘മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല’ : എം വി ഗോവിന്ദന്‍...

Read More >>
പ്രഥമ അന്തർ സംസ്ഥാന പുരുഷ വനിതാ ഹാൻഡ്‌ബാൾ പ്രിമിയർ ലീഗിന് തുടക്കമായി

Oct 13, 2024 03:31 PM

പ്രഥമ അന്തർ സംസ്ഥാന പുരുഷ വനിതാ ഹാൻഡ്‌ബാൾ പ്രിമിയർ ലീഗിന് തുടക്കമായി

പ്രഥമ അന്തർ സംസ്ഥാന പുരുഷ വനിതാ ഹാൻഡ്‌ബാൾ പ്രിമിയർ ലീഗിന്...

Read More >>
‘മറ്റ് സംസ്ഥാനങ്ങളിൽ പലയിടത്തും മദ്രസകളിൽ പോയാണ് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്’; കമ്മീഷന്റെ തീരുമാനത്തിനെതിരെ മന്ത്രി ജിആർ അനിൽ

Oct 13, 2024 03:17 PM

‘മറ്റ് സംസ്ഥാനങ്ങളിൽ പലയിടത്തും മദ്രസകളിൽ പോയാണ് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്’; കമ്മീഷന്റെ തീരുമാനത്തിനെതിരെ മന്ത്രി ജിആർ അനിൽ

‘മറ്റ് സംസ്ഥാനങ്ങളിൽ പലയിടത്തും മദ്രസകളിൽ പോയാണ് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്’; കമ്മീഷന്റെ തീരുമാനത്തിനെതിരെ മന്ത്രി ജിആർ...

Read More >>
നവരാത്രി ദിനത്തിൽ അമ്മ തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് 'നവമി', ഈ ആഴ്ചയിലെ രണ്ടാമത്തെ പെൺകുഞ്ഞ്

Oct 13, 2024 03:06 PM

നവരാത്രി ദിനത്തിൽ അമ്മ തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് 'നവമി', ഈ ആഴ്ചയിലെ രണ്ടാമത്തെ പെൺകുഞ്ഞ്

നവരാത്രി ദിനത്തിൽ അമ്മ തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് 'നവമി', ഈ ആഴ്ചയിലെ രണ്ടാമത്തെ...

Read More >>
മാസപ്പടി കേസിലെ നടപടി; 'സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടു'; വിമർശിച്ച് കെ സുധാകരൻ

Oct 13, 2024 02:55 PM

മാസപ്പടി കേസിലെ നടപടി; 'സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടു'; വിമർശിച്ച് കെ സുധാകരൻ

മാസപ്പടി കേസിലെ നടപടി; 'സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടു'; വിമർശിച്ച് കെ...

Read More >>
മദ്രസയിൽ പോകുന്നത് മതപഠനം നടത്താനല്ല, ആത്മീയത പഠിക്കാൻ; മന്ത്രി ഗണേഷ്‌കുമാർ

Oct 13, 2024 02:31 PM

മദ്രസയിൽ പോകുന്നത് മതപഠനം നടത്താനല്ല, ആത്മീയത പഠിക്കാൻ; മന്ത്രി ഗണേഷ്‌കുമാർ

മദ്രസയിൽ പോകുന്നത് മതപഠനം നടത്താനല്ല, ആത്മീയത പഠിക്കാൻ; മന്ത്രി ഗണേഷ്‌കുമാർ...

Read More >>
Top Stories