കോളിത്തട്ട്: കേളകം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗവ. എൽ. പി സ്കൂൾ കോളിത്തട്ടിൽ ഹരിത വിദ്യാലയം പ്രഖ്യാപനവും, ശീതകാല പച്ചക്കറി തൈ നടീലും സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി അധ്യക്ഷത വഹിച്ച ചടങ്ങ് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി. ടി അനീഷ് ഉദ്‌ഘാടനം ചെയിതു.പി ടി എ പ്രസിഡന്റ് ജോസഫ് വള്ളൊക്കരി തൈ നട്ട് ശീതകാല പച്ചക്കറി നടീലിന് തുടക്കമിട്ടു.
ഹെഡ്മാസ്റ്റർ നിസാർ പി എ, സിജു മുഞ്ഞ നാട്ട് (SMC ചെയർമാൻ ), ഫാ. സന്തോഷ് ഒരവരാന്തര (ശാന്തിഗിരി ഇടവക വികാരി ), ജോർജ് കുപ്പക്കാട്ട് (സ്കൂൾ വികസന സമിതി ചെയർമാൻ) എന്നിവർ സംസാരിച്ചു. തോമസ് പുളിക്കക്കണ്ടതിൽ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), പ്രീത ഗംഗാധരൻ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Kolithattugupschool