കൽപ്പറ്റ : വയനാട് പാർലമെന്റ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന് വേണ്ടി യു ഡി വൈ എഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് ഫോർ പ്രിയങ്ക മെഗാ ക്യാമ്പയിനിങ്ങിന് തുടക്കമായി. കൽപ്പറ്റ ടൗണിൽ നിന്നും ആരംഭിച്ച പ്രചരണ പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ നിർവഹിച്ചു.
യു ഡി വൈ എഫ് കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ നൗഫൽ കക്കയത്ത് അധ്യക്ഷത വഹിച്ചു, യുഡി വൈ എഫ് കൽപ്പറ്റ മുനിസിപ്പൽ കൺവീനർ മുഹമ്മദ് ഫെബിൻ,ഡിന്റോ ജോസ്,അസീസ് അമ്പിലേരി,രമ്യ ജയപ്രസാദ്,ഷമീർ ഒടുവിൽ,അർജുൻ ദാസ്,സഫ്‌വാൻ ആനപ്പാറ,സുനീർ ഇത്തികൽ,മുബഷീർ എമിലി,ഷംസുദ്ധീൻ പി പി,ഷബീർ പുത്തൂർവയൽ തുടങ്ങിയവർ സംസാരിച്ചു.
Youthforpriyanka