അമ്പായത്തോട്: അമ്പായത്തോട് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റിൻ്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായിട്ടും നടപടി ഉണ്ടാകാതായതോടെ സി പി ഐ (എം) അമ്പായത്തോട് ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൻ്റെ ഹൈമാസ്റ്റ് ലൈറ്റിൻ്റെ മുമ്പിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി കെ.എൻ സുനീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി ഒ.എം.കുര്യാച്ചൻ, ബിനു മാന്ത്രയിൽ ,സുനിൽ മലങ്കോട്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകി. നിവേദനം നൽകുന്നതിന് ജനകീയ ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്.എം.പി പി.സന്തോഷ്കുമാറിൻ്റെ 2022-2023 വികസന ഫണ്ടുപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് ടൗണിൽ സ്ഥാപിച്ചത്. തുടർച്ചയായി ഒരു മാസം ലൈറ്റ് കത്തുന്ന സാഹചര്യം നാളിതുവരെ ഉണ്ടായിട്ടില്ല.
പല തവണ അറ്റകുറ്റപണി നടത്തിയെങ്കിലും ഏതാനും ദിവസം കഴിയുമ്പോൾ പ്രവർത്തനം നിലയ്ക്കും .പൂർണ്ണമായി പ്രവർത്തനം നിലച്ചതോടെയാണ് പ്രതിഷേധം സംഘടിപ്പിക്കേണ്ടിവന്നതെന്ന് നേതാക്കൾ പറഞ്ഞു. ലൈറ്റിൻ്റെ പ്രവർത്തനം നിലച്ചതോടെ ടൗണും പരിസരവും പൂർണ്ണമായി ഇരുട്ടിലായ അവസ്ഥയിലാണ് . കൊട്ടിയൂർ - ബോയ്സ് ടൗൺ യാത്രാക്കാർ, വ്യാപാരികൾ ,ഓട്ടോ തൊഴിലാളികൾ ,നാട്ടുകാർ എന്നിവർക്ക് ഏറെ ഉപകാരപ്രദമായിരുന്നു ഈ വെളിച്ചം .വന്യ ജീവി ശല്യം, മാവോയിസ്റ്റ് സാന്നിധ്യമുളള മേഖല എന്നീ നിലയിൽ അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ നടപടി വേണമെന്നാണ് ആവശ്യം.
ambayathod