കോഴിക്കോട്: കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കോഴിക്കോട് ജില്ലയിൽ നേരിയ സംഘർഷം. മൊഫ്യൂസൽ സ്റ്റാന്റിൽ ബസ് ജീവനക്കാരും കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ ബസ് തടഞ്ഞത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയത്. യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിവിട്ടു.
മുക്കത്ത് കോൺഗ്രസ് പ്രവർത്തകർ ബസുകൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. യാത്രക്കാർക്കുനേരെ കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യേറ്റ ശ്രമവുമുണ്ടായി. സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്നുണ്ട്.
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർത്താൽ. വോട്ടെടുപ്പ് തുടങ്ങിയതുമുതൽ അവസാനം വരെ സംഘർഷഭരിതമായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചുവെന്നും നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ചുവെന്നും കാണിച്ചാണ് കോൺഗ്രസ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്. 38,000 വോട്ടർമാരിൽ 8,500 പേർക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താനായത്. തങ്ങളുടെ അനുഭാവികളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
kozhikod