തളിപ്പറമ്പ് : കുടുംബവുമൊത്ത് ടൂർ പോയ മലയാളി വിദ്യാർത്ഥി റയാൻ ഫെബിൻ ചെറിയാൻ (12) ദുബായിൽ റിസോട്ടിലെ സിമ്മിങ്ങ് പൂളിൽ വീണുമരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ ആയിരുന്നു സംഭവം . ദുബായിൽ പൊതു അവധി ആഘോഷിക്കാൻ അപ്പാർട്മെന്റിലെ എല്ലാ കുടുംങ്ങളും ഒന്നിച്ചുള്ള യാത്രയിൽ റിസോട്ടിലെ സിമ്മിങ്ങ് പൂളിൽ കുളിക്കുന്നതിനിടയിൽ ആയിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുക ആയിരുന്നു. പിതാവ് : ഫെബിൻ ചെറിയാൻ പോച്ചംപള്ളിൽ, (തളിപ്പറമ്പ് കുറുമാത്തൂർ ), അമ്മ ദിവ്യ ഇരിട്ടി പേരട്ട സ്വദേശിനിയാണ്.
സഹോദരൻ : നിവാൻ. സംസ്കാരം പിന്നീട് മൃതദേഹം നാട്ടിലെത്തിച്ച ശേഷം തളിപ്പറമ്പ് സെന്റ് മേരീസ്ഫൊറോന പള്ളിയിൽ നടക്കും . റയാൻ അജ്മനിലെ മെട്രോപൊളിറ്റൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വിദ്യാർത്ഥിയാണ്.
thaliparamba