ബത്തേരി : ബത്തേരിയിൽ വാഹനാപകടത്തിൽ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. നായ്ക്കട്ടി മറുകര രഹീഷ് അഞ്ജന ദമ്പതികളുടെ മകൻ ദ്രുപത് (3) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ ബീനാച്ചിയിലാണ് അപകടം. അഞ്ജനയുടെ പിതാവ് മോഹൻദാസ് ദ്രുപതിനെയെടുത്ത് റോഡ് മുറിച്ച് കടക്കുന്നതിന്നിടെ മീനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. മോഹൻദാസിന് നിസാര പരിക്കേറ്റു . സംസ്കാരം ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ നടക്കും.
Batheri