തളിപ്പറമ്പ് : 4 ദിവസങ്ങളിലായി നടന്ന തളിപ്പറമ്പ് കീഴാറ്റൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു. മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ആറാടിക്കൽ ചടങ്ങൊടെയാണ് സമാപനമായത്.ഡിസംബർ 2 ന് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റത്തോടെയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. തുടർന്ന് അടുക്കളയിൽ എഴുന്നള്ളത്ത്, തൽസരൂപ ദൈവത്തിന്റെ വെള്ളാട്ടം, മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളിയുടെ തോറ്റം എന്നിവയും നടന്നു. തുടർന്നു ദിവസങ്ങളിൽ വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവുംപുലിയൂർ കണ്ഠൻ ദൈവം, അന്തിക്കരിവേടൻ, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം, ഗുളികൻ തെയ്യം,വിഷ്ണുമൂർത്തി, കുണ്ടൂർ ചാമുണ്ഡി, കുറത്തി അമ്മ,ഞരമ്പിൽ ഭഗവതിയുടെ തുടങ്ങിയ തെയ്യക്കോലങ്ങളും കെട്ടിയാടി. ഉച്ചയോടെ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു.
കളിയാട്ടത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരത്തുള്ള കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ അരങ്ങേറി. കളിയാട്ട ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 30 മുതൽ 2 മണി വരെയും വൈകുന്നേരം 7 30 മുതൽ 9 മണി വരെയും അന്നദാനവും ഉണ്ടായിരുന്നു . നിരവധി ഭക്തജനങ്ങളാണ് ഉത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.
Thalipparambamuchilottubhagavathi