ഇരിട്ടി : കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജർ സെമിനാരിയിൽ നടന്ന കരോൾ ഗാനം മത്സരത്തിൽ പൂപ്പറമ്പ് സെന്റ് ഫുസ്‌കോ ഇടവക ഒന്നാം സ്ഥാനവും, മാട്ടൂൽ സെന്റ് നിക്കോളവോ ഇടവക രണ്ടാം സ്ഥാനവും, നെല്ലിക്കംപൊയിൽ സെന്റ് സെബാസ്റ്റ്യൻ ഇടവക മൂന്നാം സ്ഥാനവും നേടി. ഗുജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഡ് ഷെപ്പേർഡ് സെമിനാരി ഓഡിറ്റോറിയത്തിൽ നടന്ന കരോൾ ഗാന മത്സരം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു.
സെമിനാരി റെക്ടർ റവ. ഡോ. ജേക്കബ് ചാണിക്കുഴി, റവ. ഡോ. അബ്രഹാം നെല്ലിക്കൽ എന്നിവർ പ്രസംഗിച്ചു. 20 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പ്രശസ്ത ഗായകരായ മിഥില മൈക്കിൾ ,ഷിനു വയനാട്, ഫാ. ലൂവീസ് മരിയ ദാസ് എന്നിവർ വിധികർത്താക്കൾ ആയിരുന്നു.
Carrolsongcombetition