'കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തും, എസ്ഡിആർഎഫ് ഫണ്ട് ഉപയോഗിച്ച് മാത്രം കാര്യങ്ങൾ നടത്താൻ കഴിയില്ല'; മന്ത്രി കെ രാജൻ

'കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തും, എസ്ഡിആർഎഫ് ഫണ്ട് ഉപയോഗിച്ച് മാത്രം കാര്യങ്ങൾ നടത്താൻ കഴിയില്ല'; മന്ത്രി കെ രാജൻ
Dec 7, 2024 03:23 PM | By Remya Raveendran

തൃശൂർ: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. ഇന്നലെയാണ് ഇതിന്റെ വിശദാംശങ്ങൾ കോടതി ചോദിച്ചത്. വിശദാംശങ്ങൾ പൂർണമായും അവതരിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം അറിയില്ല. വ്യാഴാഴ്ച കോടതിയിൽ വിശദാംശങ്ങൾ കൊടുക്കണം എന്ന് വാർത്തകളിലൂടെ അറിഞ്ഞു. സമയം അനുവദിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കോടതിയിൽ ഹാജരായ ആൾ ഇക്കാര്യം പ്രതിഫലിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം എനിക്കറിയില്ല. അഡ്വാൻസായി നൽകിയ പണത്തിന്റെ കണക്ക് നൽകിയിട്ടുണ്ടോ എന്ന് അറിയില്ല. എസ്ഡിആർഎഫ് പണം ചൂരൽ മലയിലെ ആവശ്യത്തിന് കഴിയുമോ എന്ന കാര്യം വിവാദങ്ങൾ ഉയർത്തുന്ന ആളുകൾ പറയുന്നില്ല.1032 കുടുംബങ്ങൾക്ക് 10,000 രൂപ ഓഗസ്റ്റ് മാസത്തിൽ തന്നെ കൊടുത്തു. എസ്ഡിആർഎഫിലെ ഫണ്ട് ഉപയോഗിച്ച് മാത്രം കാര്യങ്ങൾ നടത്താൻ കഴിയില്ല. 15 -ാം ധനകാര്യ കമ്മീഷൻ നിർദ്ദേശപ്രകാരമുള്ള 298 കോടിയാണ് നൽകിയത്. കോടതി നടത്തിയ പ്രതികരണത്തെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനമാക്കി പ്രതികരിക്കാൻ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു.

കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തും. ഏറ്റവും ഉത്തരവാദിത്തപ്പെട്ട ആൾ തന്നെ കോടതിയുടെ മുന്നിൽ ഹാജരായി വ്യാഴാഴ്ച കൃത്യമായി കണക്ക് നൽകും. 291 കോടിയിൽ നിന്ന് വാടക കൊടുക്കാനാവുമോ. എത്ര കോടി വന്നാലും ചിലവാക്കാൻ കഴിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ്. ചൂരൽ മലക്ക് പ്രത്യേക പാക്കേജ് വേണം. കേരളം മെമ്മോറാണ്ടം നൽകിയില്ല എന്ന് ആർക്കാണ് പറയാൻ സാധിക്കുക. മുട്ടാപോക്കിന് ഒരു ന്യായം പറഞ്ഞ് ഇത് പകലല്ല എന്ന് വാദിച്ചാൽ പിന്നെ എങ്ങനെയാണ്. പാസ്ബുക്കിൽ ഉള്ള പണം സർക്കാരിന്റെ കയ്യിൽ ഉണ്ട്. എസ്ഡിആർഎഫിന്റെ ഇപ്പോഴത്തെ മാനദണ്ഡം വച്ച് തുക ചിലവാക്കാൻ ആകില്ല എന്നതാണ് പ്രശ്നം. കേരളം ആവശ്യപ്പെട്ട മൂന്നു കാര്യങ്ങളിൽ മൂന്നും നടപ്പാക്കപ്പെട്ടിട്ടില്ല. ചൂരൽമലയ്ക്ക് പ്രത്യേക പാക്കേജ് വേണം. എസ്ഡിആർഎഫ് ഫണ്ടിന്റെ മാനദണ്ഡം അനുസരിച്ചുള്ള പണം മാത്രമേ കേരളത്തിൽ തരൂവെന്ന് കേന്ദ്രം പറയട്ടെ. അപ്പോൾ മറ്റു വഴി തേടും കേരളം. മാനദണ്ഡങ്ങൾക്കപ്പുറത്ത് ചൂരൽമലയിലെ ആളുകളുടെ കണ്ണീർ തുടയ്ക്കാൻ ഒരുപാട് പണം വേണ്ടിവരും. അത് നൽകുമോ എന്നതാണ് കേന്ദ്രം പറയേണ്ടതെന്നും രാജൻ പറഞ്ഞു.

Krajanaboutsdrffund

Next TV

Related Stories
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24% വർധനവ്

Dec 26, 2024 03:24 PM

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24% വർധനവ്

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24%...

Read More >>
എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ :എം.വി ഗോവിന്ദൻ

Dec 26, 2024 03:08 PM

എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ :എം.വി ഗോവിന്ദൻ

എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ : എം.വി...

Read More >>
നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ് താക്കൂര്‍

Dec 26, 2024 03:00 PM

നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ് താക്കൂര്‍

നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ്...

Read More >>
ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ് ചെയ്തു

Dec 26, 2024 02:39 PM

ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ് ചെയ്തു

ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ്...

Read More >>
സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ ശിക്ഷ

Dec 26, 2024 02:27 PM

സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ ശിക്ഷ

സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ...

Read More >>
പരിയാരം ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു

Dec 26, 2024 02:18 PM

പരിയാരം ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു

പരിയാരം ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ...

Read More >>
Top Stories

News Roundup

Entertainment News