ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി പരിഗണനയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി പരിഗണനയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Dec 8, 2024 01:53 PM | By Remya Raveendran

തിരുവനന്തപുരം :   ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി പരിഗണനയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സന്നിധാനത്ത് നടന് താമസം ഒരുക്കിയത് മന്ത്രിമാരും ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ദേവസ്വം കോംപ്ലക്‌സില്‍. ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിന് കൈമാറി. കുറ്റക്കാര്‍ക്കെതിരെ കര്‍ശനം നടപടി ഉണ്ടാകും എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് അടിമുടി വീഴ്ചയെന്നാണ് വ്യക്തമാക്കുന്നത്. ഹരിവരാസന സമയത്ത് തന്ത്രി ഗേറ്റ് വഴി പ്രവേശനം അനുവദിച്ച് മറ്റു തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം മറച്ചതിന് പിന്നാലെ നടന് മുന്തിയ വിഐപി പരിഗണനയാണ് സന്നിധാനത്ത് നല്‍കിയത്. മന്ത്രിമാരും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍ മുറി നല്‍കി. വാടക പോലും വാങ്ങാതെയായിരുന്നു സൗകര്യം. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം താമസിക്കുന്ന ഇടത്ത് മുറി നല്‍കിയതില്‍ ഗുരുതര വീഴ്ചയാണ് കണ്ടെത്തിയത്.

ശബരിമലയില്‍ അക്കോമഡേഷന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും വീഴ്ച പറ്റിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം വിജിലന്‍സ് ബോര്‍ഡിന് കൈമാറി. നിലവില്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അന്വേഷിച്ച് നടപടിയെടുക്കാന്‍ ദേവസമന്ത്രി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശബരിമലയിലെ വിഐപി പരിഗണനയ്‌ക്കെതിരെ ഹൈക്കോടതി അതിരൂക്ഷ വിമര്‍ശന ഉന്നയിച്ച പശ്ചാത്തലത്തിലാണ് മറ്റൊരു ഗുരുതര വീഴ്ച കൂടി പുറത്തുവരുന്നത്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിച്ചു നടപടി നാല് പേരില്‍ ഒതുക്കാന്‍ നീക്കം എന്നാണ് സൂചന.

Dileepsabarimalaissue

Next TV

Related Stories
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24% വർധനവ്

Dec 26, 2024 03:24 PM

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24% വർധനവ്

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24%...

Read More >>
എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ :എം.വി ഗോവിന്ദൻ

Dec 26, 2024 03:08 PM

എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ :എം.വി ഗോവിന്ദൻ

എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ : എം.വി...

Read More >>
നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ് താക്കൂര്‍

Dec 26, 2024 03:00 PM

നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ് താക്കൂര്‍

നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ്...

Read More >>
ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ് ചെയ്തു

Dec 26, 2024 02:39 PM

ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ് ചെയ്തു

ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ്...

Read More >>
സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ ശിക്ഷ

Dec 26, 2024 02:27 PM

സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ ശിക്ഷ

സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ...

Read More >>
പരിയാരം ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു

Dec 26, 2024 02:18 PM

പരിയാരം ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു

പരിയാരം ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ...

Read More >>
Top Stories

News Roundup

Entertainment News