ശബരിമലയിൽ തീർഥാടക പ്രവാഹം തുടരുന്നു, ഇന്നലെ ദർശനം നടത്തിയത് 61,951 പേർ

ശബരിമലയിൽ തീർഥാടക പ്രവാഹം തുടരുന്നു, ഇന്നലെ ദർശനം നടത്തിയത് 61,951 പേർ
Dec 8, 2024 02:58 PM | By Remya Raveendran

തിരുവനന്തപുരം :  കാലാവസ്ഥ കൂടി അനുകൂലമായതോടെ ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം തുടരുന്നു. മുൻവർഷങ്ങളേക്കാൾ ഇക്കുറി തിരക്ക്‌ വർധിച്ചിട്ടുണ്ട്‌. 18 ലക്ഷത്തിനടുത്ത്‌ തീർഥാടരാണ്‌ ഇതുവരെ മലചവിട്ടിയത്‌. വെള്ളിയാഴ്‌ചയാണ്‌ ഈ മണ്ഡലകാലത്തെ ഏറ്റവും വലിയ തിരക്ക്‌ ഉണ്ടായത്‌.

ഇന്നലെ ശബരിമലയിൽ നല്ല തിരക്ക്‌ അനുവപ്പെട്ടു. വൈകിട്ട്‌ വരെ 61,951 പേരെത്തി. വരും ദിവസങ്ങളിലും തിരക്ക്‌ വർധിക്കാൻ സാധ്യതയുണ്ട്‌.പൂർണ്ണ തൃപ്തിയിൽ ശബരിമല തീർഥാടകർ. 92,562 പേരാണ്‌ വെള്ളിയാഴ്‌ച ദർശനം നടത്തിയത്‌.

കാനനപാതകൾ വഴിയും തത്സമയ ബുക്കിങിലൂടെയും ഏറ്റവും അധികം പേരെത്തിയതും വെള്ളിയാഴ്‌ച തന്നെയാണ്‌. 17,425 പേരാണ്‌ തത്സമയ ബുക്കിങ് വഴി ദർശനം നടത്തിയത്‌. പുല്ലുമേട്‌ കാനനപാത വഴി 2722 പേരാണ്‌ വെള്ളിയാഴ്‌ച എത്തിയത്‌.

തിരക്ക്‌ വർധിച്ചിട്ടും എല്ലാവർക്കും സുഖദർശനം സാധ്യമാവുന്നുണ്ട്‌. ബാബ്‌റി മസ്‌ജിദ്‌ ധ്വംസനത്തിന്റെ വാർഷികമായതിനാൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ വെള്ളിയാഴ്‌ച ഏർപ്പെടുത്തിയിരുന്നു. ശക്തമായ പരിശോധനയും ഉണ്ടായിരുന്നു.

തീർഥാടകരുടെ വരി നടപന്തൽ പിന്നിട്ട്‌ ശബരിപീഠത്തിനും മരക്കൂട്ടത്തിനും മധ്യത്തിൽ വരെയെത്തി. വരി നിൽക്കുന്ന തീർഥാടകർക്ക്‌ കാര്യക്ഷമമായി കുടിവെള്ളവും ലഘുഭക്ഷണവും നൽകുന്നുണ്ടായിരുന്നു.

Sabarimala

Next TV

Related Stories
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24% വർധനവ്

Dec 26, 2024 03:24 PM

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24% വർധനവ്

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24%...

Read More >>
എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ :എം.വി ഗോവിന്ദൻ

Dec 26, 2024 03:08 PM

എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ :എം.വി ഗോവിന്ദൻ

എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ : എം.വി...

Read More >>
നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ് താക്കൂര്‍

Dec 26, 2024 03:00 PM

നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ് താക്കൂര്‍

നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ്...

Read More >>
ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ് ചെയ്തു

Dec 26, 2024 02:39 PM

ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ് ചെയ്തു

ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ്...

Read More >>
സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ ശിക്ഷ

Dec 26, 2024 02:27 PM

സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ ശിക്ഷ

സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ...

Read More >>
പരിയാരം ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു

Dec 26, 2024 02:18 PM

പരിയാരം ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു

പരിയാരം ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ...

Read More >>
Top Stories

News Roundup

Entertainment News