കാസര്‍ഗോഡ് : കാഞ്ഞങ്ങാട്മൻസൂർ ആശുപത്രിയിലെ നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം വർഷ വിദ്യാർത്ഥിനി പാണത്തൂർ സ്വദേശി ചൈതന്യ (20) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് സുഹൃത്ത് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് മറ്റ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ് വിദ്യാർത്ഥിനി. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
എന്നാൽ മാനേജ്മെന്റാണ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന ആരോപണം ഉയർത്തികൊണ്ട് സഹപാഠികൾ റോഡിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഹോസ്റ്റൽ വാർഡൻ ചൈതന്യയെ മാനസികമായി തകർക്കുന്ന വിധത്തിൽ ഓരോ കാര്യങ്ങൾ പറഞ്ഞതായും സഹപാഠികൾ വ്യക്തമാക്കി.വാർഡനുമായുള്ള ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാനേജ്മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്.
Hostelwardenissue