---
title: "വൈദ്യുതിക്ക് സർചാർജടക്കം ഈ മാസം കൂടുതൽ നൽകേണ്ടത് യൂണിറ്റിന് 36 പൈസ"
english_title: "Kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254901/kseb"
published_at: "2024-12-09T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67566fe95e1dd_download_(33).jpeg"
keywords: []
---

# വൈദ്യുതിക്ക് സർചാർജടക്കം ഈ മാസം കൂടുതൽ നൽകേണ്ടത് യൂണിറ്റിന് 36 പൈസ

> **Lead Summary:** **തിരുവനന്തപുരം :**വൈദ്യുതിക്ക് ഈ മാസം അധികം നൽകേണ്ടി വരുന്നത് യൂണിറ്റിന് 36 പൈസ. 19 പൈസ സർച്ചാർജും കൂടി നൽകേണ്ടി വരുന്നതുകൊണ്ടാണിത്. സർച്ചാർജ് കണക്കാക്കാതെയാണ് എല്ലായ്പ്പോഴും നിരക്ക് കൂട്ടുന്നത്. ഈ വർഷം യൂണിറ്റിന് 16-ഉം അടുത്തരണ്ടുവർഷത്തേക്ക് 12 പൈസയും വർധിപ്പിച്ചെന്നാണ് റെഗുലേറ്ററി കമ്മിഷൻ അറിയിച്ചത്. എന്നാലിത് ഫലത്തിൽ യഥാക്രമം 16.94-ഉം 12.68 പൈസയും വരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്കുകൂട്ടൽ.

## Article Content

**തിരുവനന്തപുരം :**വൈദ്യുതിക്ക് ഈ മാസം അധികം നൽകേണ്ടി വരുന്നത് യൂണിറ്റിന് 36 പൈസ. 19 പൈസ സർച്ചാർജും കൂടി നൽകേണ്ടി വരുന്നതുകൊണ്ടാണിത്. സർച്ചാർജ് കണക്കാക്കാതെയാണ് എല്ലായ്പ്പോഴും നിരക്ക് കൂട്ടുന്നത്. ഈ വർഷം യൂണിറ്റിന് 16-ഉം അടുത്തരണ്ടുവർഷത്തേക്ക് 12 പൈസയും വർധിപ്പിച്ചെന്നാണ് റെഗുലേറ്ററി കമ്മിഷൻ അറിയിച്ചത്. എന്നാലിത് ഫലത്തിൽ യഥാക്രമം 16.94-ഉം 12.68 പൈസയും വരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്കുകൂട്ടൽ.

ഇതിന് പുറമേയാണ് 19 പൈസ സർച്ചാർജ് നൽകേണ്ടിവരുന്നത്. കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒൻപത് പൈസയുമാണ് ഇപ്പോൾ സർച്ചാർജ്. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവിൽ താത്കാലികമായുണ്ടാവുന്ന വർധനയാണ് സർച്ചാർജിലൂടെ ഈടാക്കുന്നത്. അടുത്തമാസവും സർച്ചാർജ് ഒഴിവാകില്ല. കെ.എസ്.ഇ.ബി. ചുമത്തുന്ന പത്തുപൈസ തുടരാനാണ് സാധ്യത.

ഈ വർഷം ഏപ്രിൽ മുതൽ ജൂലായ് വരെ വൈദ്യുതി വാങ്ങാൻ 37 കോടി അധികം ചെലവിട്ടത് പിരിച്ചെടുക്കാൻ ഡിസംബറിൽ യൂണിറ്റിന് 17 പൈസകൂടി സർച്ചാർജ് അനുവദിക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അപേക്ഷ ഇതുവരെ റെഗുലേറ്ററി കമ്മിഷൻ പരിഗണിച്ചിട്ടില്ല. കമ്മിഷൻ തീരുമാനിക്കുന്ന മുറയ്ക്ക് അതും നൽകേണ്ടിവരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254901/kseb)