കണ്ണൂർ: കണ്ണൂർ ഗവ.ഐ ടി ഐ തോട്ടടയിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണർ ടെക്നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. യോഗ്യത മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ഒന്ന്/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. യോഗ്യതയുള്ള ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഡിസംബർ 13 ന് രാവിലെ 10.30 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ഓരോ പകർപ്പുകളും സഹിതം കൂടിക്കാഴ്ചക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ അടുത്ത സംവരണ വിഭാഗമായ പട്ടികജാതി വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെ പരിഗണിക്കും. മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. മുൻഗണനാ വിഭാഗത്തിലുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ : 0497 2835183
vacancy