ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു
Jan 7, 2025 06:36 AM | By sukanya

തമിഴ്നാട്: ബെം​ഗളൂരു, ​ഗുജറാത്ത് എന്നിവിടങ്ങൾക്ക് പിന്നാലെ ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും ആറ് എച്ച്എംപിവി കേസുകൾ റിപ്പോർട്ട് ചെയ്തു.

ബെംഗളുരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു.

ചെന്നൈയിലെ ഗിണ്ടി, തേനാംപേട്ട് എന്നിവിടങ്ങളിൽ ചികിത്സ തേടിയ രണ്ട് കുട്ടികൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കൊൽക്കത്തയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ഈ രോഗബാധ റിപ്പോർട്ട് ചെയ്തത്.

2001-ൽ കണ്ടെത്തിയ വൈറസാണെങ്കിലും എച്ച്എംപിവിക്കായി പ്രത്യേക പരിശോധനകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടക്കാറുണ്ടായിരുന്നില്ല. കൊവിഡ് 19 പോലെ പുതിയ വൈറസല്ല എച്ച്എംപിവി. നമ്മുടെ രാജ്യത്ത് പലർക്കും ഈ രോഗബാധ വന്ന് പോയിരിക്കാം. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ഈ വൈറസ് അപൂർവം കേസുകളിൽ മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാൽ ചൈനയിൽ രോഗബാധ പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലും പരിശോധനകൾ ശക്തമാക്കിയത്.

Chennai

Next TV

Related Stories
ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ് ഉദ്യാഗസ്ഥർ

Jan 8, 2025 11:05 AM

ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ് ഉദ്യാഗസ്ഥർ

ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ്...

Read More >>
കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

Jan 8, 2025 11:01 AM

കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ്...

Read More >>
സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി

Jan 8, 2025 10:47 AM

സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി

സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം...

Read More >>
ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം:  പരിക്കേറ്റ രണ്ട് പേർ മരിച്ചു

Jan 8, 2025 10:24 AM

ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ രണ്ട് പേർ മരിച്ചു

ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേർ...

Read More >>
തൃശൂരിൽ  പെട്ടി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് നാലു വയസുകാരി മരിച്ചു

Jan 8, 2025 10:06 AM

തൃശൂരിൽ പെട്ടി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് നാലു വയസുകാരി മരിച്ചു

തൃശൂരിൽ പെട്ടി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് നാലു വയസുകാരി...

Read More >>
മട്ടന്നൂർ ഉളിയിൽ കാറും ബസും കൂടിയിടിച്ച് അപകടം:  മൂന്ന് പേർക്ക് പരിക്ക്

Jan 8, 2025 09:47 AM

മട്ടന്നൂർ ഉളിയിൽ കാറും ബസും കൂടിയിടിച്ച് അപകടം: മൂന്ന് പേർക്ക് പരിക്ക്

മട്ടന്നൂർ ഉളിയിൽ കാറും ബസും കൂടിയിടിച്ച് അപകടം: മൂന്ന് പേർക്ക്...

Read More >>
Top Stories