---
title: "ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്:  9 ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം"
english_title: "thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261690/thalassery"
published_at: "2025-01-07T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677cceb6b2cde_90215f41-cd44-4f4c-b8d9-b087c073ad81.jpeg"
keywords: []
---

# ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്:  9 ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം

> **Lead Summary:** തലശ്ശേരി: കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. കുറ്റക്കാർ എന്ന് കണ്ടെത്തിയ ഒമ്പത് ആര്‍എസ്എസ് - ബിജെപി പ്രവർത്തകർക്കും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുഴുവൻ പ്രതികൾക്കുമെതിരെ കൊലക്കുറ്റം തെളിഞ്ഞിരുന്നു.

## Article Content

തലശ്ശേരി: കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. കുറ്റക്കാർ എന്ന് കണ്ടെത്തിയ ഒമ്പത് ആര്‍എസ്എസ് - ബിജെപി പ്രവർത്തകർക്കും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുഴുവൻ പ്രതികൾക്കുമെതിരെ കൊലക്കുറ്റം തെളിഞ്ഞിരുന്നു.

2005 ഒക്ടോബർ 3നാണ് റിജിത്തിനെ തച്ചൻ കണ്ടി ക്ഷേത്രത്തിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ആകെയുളള പത്ത് പ്രതികളിൽ ഒരാൾ വിചാരണക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു

ആർഎസ്എസ്- ബിജെപി പ്രവർത്തകരായ ബാക്കി 9 പ്രതികളും കുറ്റക്കാരെന്നാണ് ജഡ്ജ് റൂബി കെ ജോസ് വിധിച്ചത്. വിവി സുധാകരൻ, കെടി ജയേഷ്, സിപി രഞ്ജിത്, പിപി അജീന്ദ്രൻ, ഐവി അനിൽ, വിവി ശ്രീകാന്ത്, വിവി ശ്രീജിത്, പിപി രാജേഷ്, ടിവി ഭാസ്കരൻ എന്നിവർക്കെതിരെ ജീവപര്യന്തം ശിക്ഷ വിധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261690/thalassery)