കണ്ണൂർ: കണ്ണവത്ത് വിറക് തേടിപ്പോയ യുവതി തിരിച്ചെത്തിയില്ല; പോലീസും വനം വകുപ്പും തിരച്ചിൽ തുടങ്ങി. വിറക് തേടിപ്പോയ യുവതിയെ കാണാതായിട്ട് ആറുദിവസം. പോലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കണ്ണൂർ കണ്ണവത്തെ സങ്കേതത്തിലെ നാൽപ്പതുകാരിയെയാണ് കഴിഞ്ഞ 31 മുതൽ കാണാനില്ലെന്ന് കണ്ണവം പോലീസിൽ പരാതി ലഭിച്ചത്. വനത്തിൽ വിറക് തേടി പോയതായാണ് പറയുന്നത്.
പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസങ്ങളിൽ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും കണ്ണവം പൊലീസും കാടിന്റെ വിവിധ ഭാഗങ്ങളിലായി തിരച്ചിൽ നടത്തി. ഇന്നും തിരച്ചിൽ തുടരുകയാണ്.
kannur