ഇരിട്ടി: കാക്കയങ്ങാട് ആയിചോത്തെ വീട് കത്തി തുറന്ന് മോഷണം നടത്തിയ കേസിലെ രണ്ട് പ്രതികളെ മുഴക്കുന്ന് പോലിസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഹോസ്ദുർഗ് സ്വദേശി മനു (36), കണ്ണൂർ പുതിയ തെരു സ്വദേശി സന്തോഷ് (43) എന്നിവരെ ആണ് മുഴകുന്ന് സി ഐ എ.വി. ദിനേഷ്, എസ് ഐ എൻ . വിപിൻ എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടന്ന് ഒരാഴ്ചക്കുള്ളിൽ പ്രതികളെ പിടികൂടാൻ പോലിസിന് കഴിത്തത്.
കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സംഭവo. ആയിചോത്തെ കെ.എം. വേണുഗോപാലും കുടുംബം കോഴിക്കാടുള്ള മകന്റെ വീട്ടിൽ പോയി രാത്രി വൈകി തിരികെ വരുമ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. കിണറിന്റെ വാതിൽ തകർത്തായിരുന്നു മോഷ്ടാക്കൾ വീടിനുള്ളിൽ കടന്ന് 10 പവൻ സ്വർണ്ണവും 160000 രൂപയും മോഷണം നടത്തിയത്. പ്രതികളായ മനുവിനെ പയ്യന്നൂരിൽ നിന്നും, സന്തോഷിനെ കണ്ണൂരിൽ നിന്നുമാണ് പോലീസ് പിടികൂടുന്നത്. ഇവരുടെ പക്കൽ നിന്നും തൊണ്ടി മുതലും കണ്ടെടുത്തു. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി.
Police arrest accused in Kakkayangad theft case