---
title: "കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ഉല്ലാസ ഗണിതം-ശില്പശാല സംഘടിപ്പിച്ചു"
english_title: " PalpuMemorial UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26915/palpumemorial-up-school"
published_at: "2022-02-17T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e24cfefb98_Picsart_22-02-17_16-06-39-020.jpg"
keywords: []
---

# കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ഉല്ലാസ ഗണിതം-ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** കണിച്ചാർ: ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ഉല്ലാസ ഗണിതം ശില്പശാല സംഘടിപ്പിച്ചു.

## Article Content

കണിച്ചാർ: ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ഉല്ലാസ ഗണിതം ശില്പശാല സംഘടിപ്പിച്ചു.

കണിച്ചാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷീല എം എൻ സ്വാഗതം പറഞ്ഞു, പിടിഎ പ്രസിഡണ്ട് രാജേഷ് സി ആർ അധ്യക്ഷനായി.

 ഇരിട്ടി ബിആർസി ട്രെയിനർ ജോസഫ് പി വി പദ്ധതി വിശദീകരണം നടത്തി, സ്കൂൾ അധ്യാപകരായ ഗീത കെ പി, അനൂപ സി വി, അഖിൽ രാജ് തുടങ്ങിയവർ ക്ലാസ് നയിച്ചു.

 ശിൽപ്പശാലയിൽ എസ്എൻഡിപി യോഗം കണിച്ചാർ ശാഖ പ്രസിഡന്റ് ജിതീഷ് പി രാജ്, ബിആർസി ഇരിട്ടി സിആർസി കോഡിനേറ്റർ ഉഷ പി, ഗണിതശാസ്ത്ര ക്ലബ്ബ് കൺവീനർ കവിത എം എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26915/palpumemorial-up-school)