കോളയാട് : കോളയാട് പുത്തൻ വീട് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവും ശ്രീ പോർക്കലി ഭഗവതിയുടെ പ്രതിഷ്ഠയും 2025 മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ വിവിധ പരിപാടികളോടെ നടക്കും. മാർച്ച് 29 ന് ശനിയാഴ്ച ആചാര്യ വരണം പുണ്യാഹം ശുദ്ധി ക്രിയകൾ മാർച്ച് 30 ഞായറാഴ്ച രാവിലെ 8 മണിക്ക് കണ്ണിപ്പയില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെയും തന്ത്രരത്നം ആലക്കാട്ടില്ലത്ത് ശ്രീജിത്ത് നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ശ്രീ പോർക്കലി ഭഗവതിയുടെ പ്രതിഷ്ഠ.
മാർച്ച് 31 തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതൽ പ്രദേശവാസികളുടെ കലാവിരുന്ന്. ഏപ്രിൽ 1 ന് ചൊവ്വാഴ്ച രാവിലെ 5 മണിക്ക് ശുദ്ധികലശം 6 മണിക്ക് ഗണപതി ഹോമം 8 മണിക്ക് കൊടിയേറ്റം വൈകുന്നേരം . മുത്തപ്പൻ വെള്ളാട്ടം ശാസ്തപ്പൻ വെള്ളാട്ടം വിഷ്ണു മൂർത്തി വെള്ളാട്ടം ശ്രീ പോർക്കലി ഭഗവതിയുടെ കുളിച്ചെഴുന്നളളത്ത് ഭഗവതിയുടെ കുളിച്ചെഴുന്നളളത്ത് ഏപ്രിൽ 2 ബുധനാഴ്ച ഗുളികൻ ശാസ്തപ്പൻ തിറ ശ്രീ പോർക്കലി ഭഗവതി തിറ ഭഗവതി തിറ വിഷ്ണുമൂർത്തി തിറകളും നടക്കും.1,2 തീയതികളിൽ പ്രസാദ സദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Kolayad